ന​ഗ​ര​സ​ഭാ കെ​ട്ടി​ട​ങ്ങ​ളി​ലെ വാ​ട​ക വ​ർ​ധ​ന : ക​ട​ക​ന്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞുകി​ട​ന്നു
Wednesday, December 7, 2022 12:19 AM IST
മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭാ കെ​ട്ടി​ട​ങ്ങ​ളി​ലെ വാ​ട​ക വ​ർ​ധ​ന​യ്ക്കെ​തി​രെ മൂ​വാ​റ്റു​പു​ഴ​യി​ൽ മ​ർ​ച്ച​ൻ​സ് അ​സോ​സി​യേ​ഷ​ൻ ആ​ഹ്വാ​നം ചെ​യ്ത വ്യാ​പാ​ര ഹ​ർ​ത്താ​ൽ പൂ​ർ​ണ​മാ​യി​രു​ന്നു. ക​ട​ക​ന്പോ​ള​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​ട​ഞ്ഞു കി​ട​ന്നു. മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സി​ൽ നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം ന​ഗ​രം ചു​റ്റി ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു മു​ന്നി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ധ​ർ​ണ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം എ.​ജെ. റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ നി​ഷേ​ധാ​ത്മ​ക​മാ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ന്ന പ​ക്ഷം സം​ഘ​ട​ന​യു​ടെ ജി​ല്ലാ ക​മ്മി​റ്റി സ​മ​രം ഏ​റ്റെ​ടു​ക്കു​മെ​ന്നും ജി​ല്ല ഒ​ന്നാ​കെ സ​മ​രം വ്യാ​പി​പ്പി​ക്കു​മെ​ന്നും എ.​ജെ. റി​യാ​സ് പ​റ​ഞ്ഞു. വ​രു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി മ​ത്സ​രി​പ്പി​ക്കു​ന്ന​തി​ന് ആ​ലോ​ചി​ക്കു​ന്ന​താ​യി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ജ്മ​ൽ ച​ക്കു​ങ്ങ​ൽ പ​റ​ഞ്ഞു.
പ്ര​ക​ട​ന​ത്തി​നും ധ​ർ​ണ​യ്‌​ക്കും അ​സോ​സി​യേ​ഷ​ൻ യൂ​ത്ത് വിം​ഗ് എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നി​ഷാ​ദ്, മൂ​വാ​റ്റു​പു​ഴ മ​ർ​ച്ച​ൻ​സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ. ഗോ​പ​കു​മാ​ർ, ട്ര​ഷ​റ​ർ കെ.​എം. ഷം​സു​ദ്ദീ​ൻ, സെ​ക്ര​ട്ട​റി​മാ​രാ​യ പി.​യു. ഷം​സു​ദ്ദീ​ൻ, ബോ​ബി എ​സ്. നെ​ല്ലി​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഹേ​ഷ് എ​ച്ച്. ക​മ്മ​ത്ത്, അ​സോ​സി​യേ​ഷ​ൻ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ പി.​എം.​ടി. ഫൈ​സ​ൽ, എം.​ഡി. മ​നോ​ജ്, കെ.​ഇ. ഹാ​രീ​സ്, സ​ലീം പാ​ലം, കെ.​എം. നി​യാ​സ്, ജെ​യ്സ​ണ്‍ തോ​ട്ട​ത്തി​ൽ, കെ. ​രാ​ജേ​ഷ്, ഗ്രെ​യി​ൻ​സ് മ​ർ​ച്ച​ൻ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ​ദോ​സ് ടി. ​പാ​ല​പ്പു​റം, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​എ. ആ​രി​ഫ്, സെ​ക്ര​ട്ട​റി ജോ​ബി അ​ഗ​സ്റ്റി​ൻ, വ​നി​താ വിം​ഗ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​യ ബി​ജു, സെ​ക്ര​ട്ട​റി ല​ത അ​നി​ൽ, ബി​ജി സ​ജീ​വ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.