മ​ര്‍​ച്ച​ന്‍റ്സ് അ​സോ. വാ​ര്‍​ഷി​കം നാ​ളെ
Tuesday, January 24, 2023 11:54 PM IST
വാ​ഴ​ക്കു​ളം: മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ 50-ാം വാ​ര്‍​ഷി​കാ​ഘോ​ഷം നാ​ളെ ന​ട​ത്തും. വൈ​കു​ന്നേ​രം 4.30ന് ​അ​സോ​സി​യേ​ഷ​ന്‍ ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ല്‍ പ​താ​ക ഉ​യ​ര്‍​ത്തും. തു​ട​ര്‍​ന്ന് കാ​ര്‍​മ​ല്‍ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ലേ​ക്ക് ഘോ​ഷ​യാ​ത്ര. പൊ​തു​സ​മ്മേ​ള​നം വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്‌​സ​ര ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് സി​ജു സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യാ​തി​ഥി​യാ​കും. മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ ജൂ​ബി​ലി സ​ന്ദേ​ശം ന​ല്‍​കും. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചവരെ ഗോ​ള്‍​ഡ​ന്‍ ജൂ​ബി​ലി അ​വാ​ര്‍​ഡ് ന​ല്‍​കി ആ​ദ​രി​ക്കും. ജ​സ്റ്റി​സ് സോ​ഫി തോ​മ​സ് (ജ​ന്‍​മ​നാ​ടി​ന്‍റെ ആ​ദ​രം), സോ​ണി ജെ​യിം​സ് (ആ​തു​ര സേ​വ​നം), പ്ര​ഫ. കെ. ​ജോ​ര്‍​ജ് ജ​യിം​സ്(​വി​ദ്യാ​ഭ്യാ​സം), ബേ​ബി ജോ​ണ്‍ (പൈ​നാ​പ്പി​ള്‍ മേ​ഖ​ല), പ​രേ​ത​നാ​യ നാ​യ്ക് പി.​ഡി. ആ​ന്‍റ​ണി (മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി), റ​ഷീ​ദ് മു​ഹ​മ്മ​ദ് (ക​ലാ​രം​ഗം), മ​ധു മാ​ധ​വ​ന്‍ (കാ​യി​കം), വ​ര്‍​ക്കി ചു​ണ്ടം​ത​ട​ത്തി​ല്‍ (കാ​ര്‍​ഷി​കം) എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ക്കു​ക.