ഫി​ലോ​മി​നി​യ​ൻ ട്രോ​ഫി മ​ത്സ​ര​ങ്ങ​ൾ
Saturday, January 28, 2023 12:10 AM IST
ഇ​ല​ഞ്ഞി: ല​ഹ​രി​ക്കെ​തി​രെ​യു​ള്ള സെ​ന്‍റ് ഫി​ലോ​മി​നാ​സ് സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഫി​ലോ​മി​നി​യ​ൻ റോ​ളിം​ഗ് ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള അ​ണ്ട​ർ-19 ഇ​ന്‍റ​ർ സ്കൂ​ൾ ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ സെ​ന്‍റ് ഫി​ലോ​മി​നാ​സ് പ​ബ്ലി​ക് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ചു. ഫാ.​ജോ​ൺ എ​ർ​ണ്യാ​കു​ള​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി. വി​ൻ​കോ​സ് ഗ്രൂ​പ്പ് എം​ഡി വി​നോ​യ് ജോ​ൺ മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ത്യു പീ​റ്റ​ർ, കൊ​ച്ചു ട്രീ​സ ജോ​ൺ​സ്, എ​ൽ​ബി​ൻ രാ​ജു, ക്ലി​ന്‍റ് ജോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ദ്യ മ​ത്സ​ര​ത്തി​ൽ സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ട​ക​ര​യെ വി​മ​ല പ​ബ്ലി​ക് സ്കൂ​ൾ തൊ​ടു​പു​ഴ തോ​ൽ​പ്പി​ച്ചു. വി​ല്ലേ​ജ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​നെ വി​വേ​കാ​ന​ന്ദ പി​റ​വം പ​രാ​ജ​യ​പ്പെ​ടു​ത്തി. സെ​ന്‍റ് മേ​രീ​സ് കോ​ൺ​വ​ന്‍റ് സ്കൂ​ൾ എ​രു​മേ​ലി​യെ അ​റ​ഫ പ​ബ്ലി​ക് സ്കൂ​ൾ മൂ​വാ​റ്റു​പു​ഴ പ​രാ​ജ​യ​പ്പെ​ടു​ത്തി.