കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ചാ​പ്പ​ലി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി
Wednesday, February 1, 2023 12:10 AM IST
കൂ​ത്താ​ട്ടു​കു​ളം: എം​സി റോ​ഡി​ൽ കൂ​ത്താ​ട്ടു​കു​ളം സെ​ൻ​ട്ര​ൽ ക​വ​ല​യി​ൽ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ ചാ​പ്പ​ലി​ലേ​ക്ക് കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ടി​ച്ചു ക​യ​റി. കാ​ർ യാ​ത്ര​ക്കാ​രാ​യ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്. ചാ​ല​ക്കു​ടി മേ​വെ​ള്ളൂ​ർ പൊ​തി​യി​ൽ​മ​ന പ്ര​ശോ​ഭ് (34), ഇ​യാ​ളു​ടെ മാ​താ​പി​താ​ക്ക​ളാ​യ പ​ര​മേ​ശ്വ​ര​ൻ (75) സാ​വി​ത്രി (71) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്.
ഇ​ന്ന​ലെ രാ​വി​ലെ ആ​റി​നാ​യി​രു​ന്നു അ​പ​ക​ടം. ഇ​വ​ർ കു​ടു​ബ​സ​മേ​തം ഏ​റ്റു​മാ​നൂ​ർ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന് പോ​കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ കൂ​ത്താ​ട്ടു​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സാ​വി​ത്രി​യു​ടെ കൈ​ക്ക് സാ​ര​മാ​യ പ​രി​ക്കു​ണ്ട്. പ​ര​മേ​ശ്വ​ര​ന്‍റെ ത​ല​ക്കേ​റ്റ പ​രു​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. അ​പ​ക​ട​ത്തി​ൽ ചാ​പ്പ​ലി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ സം​ര​ക്ഷ​ണ​ഭി​ത്തി പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.