ക​ള​മ​ശേ​രിയിലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാൻ നടപടി: മ​ന്ത്രി
Sunday, March 19, 2023 12:52 AM IST
ക​ള​മ​ശേ​രി : നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യി മ​ന്ത്രി പി. ​രാ​ജീ​വ്. കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന്ത്രി നി​ർ​ദ്ദേ​ശം ന​ൽ​കി. മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ മു​പ്പ​ത്ത​ട​ത്തെ​യും ആ​ലു​വ​യി​ലെ​യും പോ​യി​ന്‍റു​ക​ളി​ൽ നി​ന്ന് ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ വെ​ള​ളം നി​റ​ക്കാ​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തും. ടാ​ങ്ക​ർ ലോ​റി​ക​ൾ​ക്ക് എ​ത്തി​പ്പെ​ടാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വാ​ട്ട​ർ കി​യോ​സ്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന കാ​ര്യം പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് വി​വി​ധ പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​രോ​ട് മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ്, ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ സീ​മ ക​ണ്ണ​ൻ, ഏ​ലൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ എ.​ഡി. സു​ജി​ൽ, ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ത ലാ​ലു, കു​ന്നു​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സൈ​ന ബാ​ബു, ക​ടു​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ല​ക്ഷ്മി, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​ഉ​ഷ ബി​ന്ദു മോ​ൾ, ബ​ന്ധ​പ്പെ​ട്ട വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.