ചേരാനല്ലൂരിൽ ഡെങ്കിപ്പനി പടരുന്നു
Wednesday, March 22, 2023 12:39 AM IST
ചേ​രാ​ന​ല്ലൂ​ർ: കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡ് ഉ​ൾ​പ്പെ​ടു​ന്ന ചേ​രാ​ന​ല്ലൂ​ർ മ​ങ്കു​ഴി പ്ര​ദേ​ശ​ങ്ങ​ളി​ൽ ഡെ​ങ്കി​പ്പ​നി പ​ട​രു​ന്നു. നി​ല​വി​ൽ മ​ങ്കു​ഴി ന​ടു​തു​രു​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ത്തോ​ളം പേ​ർ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്.
ഡെ​ങ്കി​പ്പ​നി വ്യാ​പ​നം ത​ട​യാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് അ​ധി​കാ​രി​ക​ൾ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​ൻ ആ​ൻ​ഡ് ഓ​പ്പ​ൺ ജിം ​
പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം

കാ​ല​ടി: മാ​ണി​ക്ക​മം​ഗ​ലം തു​റ​യോ​ട് ചേ​ർ​ന്നു​ള്ള ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​ൻ ആ​ൻ​ഡ് ഓ​പ്പ​ൺ ജിം ​പ​ദ്ധ​തി​ക്ക് വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ അം​ഗീ​കാ​രം. ടൂ​റി​സം പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഓ​ൺ​ലൈ​നാ​യി ചേ​ർ​ന്ന വ​ർ​ക്കിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് 1,07,84,999 രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ച​ത്.
റോ​ജി എം. ​ജോ​ൺ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു 49 ല​ക്ഷം രൂ​പ​യും ടൂ​റി​സം വ​കു​പ്പി​ന്‍റെ 49 ല​ക്ഷം രൂ​പ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​ത് ഫ​ണ്ടി​ൽ നി​ന്നു 9.85 ല​ക്ഷം രൂ​പ​യും ചേ​ർ​ത്താ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.