ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിന്റെ 46, 36,37, 327 വരവും 45,51,50,040 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് അഭിലാഷ് അശോകൻ അവതരിപ്പിച്ചു. പ്രസിഡന്റ് സതി ലാലു അധ്യക്ഷത വഹിച്ചു.
പുതിയ പദ്ധതികളായി മേക്കര കുന്ന് പഞ്ചായത്ത് ഭൂമിയിൽ ജനറൽ വിഭാഗത്തിന് വീട് നിർമാണത്തിന് ഒരു കോടി, കേരള ചിക്കൻ സംരംഭത്തിന് അഞ്ചുലക്ഷം, ലൈഫ് ഭവന പദ്ധതിക്കായി നാലു ലക്ഷം, കീഴ്മാട് നിവാസികളുടെ യാത്രാക്ലേശം പരിഹരി ക്കുന്നതിനായി പഞ്ചായത്ത് നിയന്ത്രിക്കുന്ന ഗ്രാമവണ്ടി പദ്ധതിയ്ക്കായി നാലു ലക്ഷം, തുമ്പിച്ചാൽ ഫെസ്റ്റിന്ഒരു ലക്ഷം, ജീവിത ശൈലി രോഗ പരിശോധന വാർഡുതല ക്യാമ്പുകൾക്കായി 9.5 ലക്ഷം, ബ്ലാക്ക് റൈസ് കൃഷിക്കായിഒരു ലക്ഷംര, അതിദരിദ്രർക്ക് മരുന്ന്, ഭക്ഷണം എന്നിവയ്ക്കായി 3,00,000, വനിതാക്ഷേമ പ്രവർത്തനങ്ങൾക്ക് 15 ലക്ഷം തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.