അ​ട്ടി​മ​റി​ക്കു​ന്ന​ത് യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രെ​ന്ന്
Friday, March 31, 2023 12:20 AM IST
കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര​യു​ടെ മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി അ​ട്ടി​മ​റി​ക്കു​ന്ന​ത് പ​ദ്ധ​തി അ​ട്ടി​മ​റി​ച്ച​തി​ന് പി​ന്നി​ൽ യു​ഡി​എ​ഫി​ലെ കൗ​ൺ​സി​ല​ർ​മാ​രെ​ന്ന് മു​ൻ ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ റാ​ഷി​ദ് ഉ​ള്ളം​പ​ള്ളി പ​റ​ഞ്ഞു. ഇ​ന്ന​ലെ ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഭ​ര​ണ സ​മ​തി​ക്കെ​തി​രെ രം​ഗ​ത്തു വ​ന്ന​ത്.
ന​ഗ​ര​സ​ഭാ സ്ഥ​ലം വാ​ങ്ങി സ്റ്റാ​ഫ് കോ​ട്ടേ​ഴ്സ്, പാ​ർ​ക്ക്, മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് ഉ​ൾ​പ്പ​ടെ ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടി​ല്ലാ​ത്ത രീ​തി​യി​ൽ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ ന​ട​പ്പാ​ക്കു​ന്ന​തി​ന് ര​ണ്ടു​വ​ർ​ഷം മു​മ്പ് അ​നു​മ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യി​ലെ ഒ​രു​വി​ഭാ​ഗം അം​ഗ​ങ്ങ​ളു​ടെ എ​തി​ർ​പ്പ് മൂ​ല​മാ​ണ് ന​ട​പ്പാ​ക്കാ​തെ പോ​യ​തെ​ന്ന് റാ​ഷി​ദ് ഉ​ള്ളം​പ​ള്ളി തു​റ​ന്ന​ടി​ച്ചു. മാ​ലി​ന്യ സം​സ്ക്ക​ര​ണ വി​ഷ​യം മ​റ്റൊ​രു ദി​വ​സം ച​ർ​ച്ച ചെ​യ്യാ​മെ​ന്ന് കോ​ൺ​ഗ്ര​സ് അം​ഗം നൗ​ഷാ​ദ് പ​ല്ല​ച്ചി പ​റ​ഞ്ഞ​തോ​ടെ ക്ഷു​ഭി​ത​നാ​യി റാ​ഷി​ദ് ഉ​ള്ളം​പ​ള്ളി കൗ​ൺ​സി​ൽ ഹാ​ളി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി.
മാ​ലി​ന്യ സം​സ്ക​ര​ണ വി​ഷ​യം ച​ർ​ച്ച ചെ​യ്തു​കൊ​ണ്ടി​രി​ക്കെ ഭ​ര​ണ​സ​മി​തി സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ നൗ​ഷാ​ദ് പ​ല്ല​ച്ചി, കൗ​ൺ​സി​ല​ർ ഷാ​ജി വാ​ഴ​ക്കാ​ല തു​ട​ങ്ങി​യ​വ​രും ഇ​റ​ങ്ങി​പ്പോ​യി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക്ക​ര​ണ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ എ​ല്ലാ​വ​രു​ടേ​യും സ​ഹ​ക​ര​ണം ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ഉ​ണ്ണി കാ​ക്ക​നാ​ട് അ​ഭ്യ​ർ​ഥി​ച്ചു.