ന​വ​സം​രം​ഭ​ക​ർ​ക്കാ​യി ശി​ല്പ​ശാ​ല
Wednesday, May 31, 2023 4:37 AM IST
വാ​ഴ​ക്കു​ളം: ഇ​ൻ​ഫാം കോ​ത​മം​ഗ​ലം കാ​ർ​ഷി​ക ജി​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വ​സം​രം​ഭ​ക​ർ​ക്കാ​യി ശി​ല്പ​ശാ​ല ന​ട​ത്തി. ബി​ഷ​പ് മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ൻ​ഫാം സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് മോ​നി​പ്പി​ള്ളി​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​സ് എ​ട​പ്പാ​ട്ട്, കാ​ർ​ഷി​ക ജി​ല്ല ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് റാ​ത്ത​പ്പി​ള്ളി​ൽ, പ്ര​സി​ഡ​ന്‍റ് റോ​യി വ​ള്ള​മ​റ്റം, സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് പൊ​ട്ട​യ്ക്ക​ൽ, ഫാ. ​ജോ​സ് കി​ഴ​ക്കേ​ൽ, ജോ​ബി​ഷ് ത​ര​ണി, ജോം​സി തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കോ​ട്ട​യം എം​ജി സ​ർ​വ​ക​ലാ​ശാ​ല ഇ​ന്നൊ​വേ​ഷ​ൻ ആ​ൻ​ഡ് ഇ​ൻ​കു​ബേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​ഇ.​കെ രാ​ധാ​കൃ​ഷ്ണ​ൻ, ഐ​ആ​ർ​ഇ​എ ടെ​ക്നി​ക്ക​ൽ എ​ക്സ്പെ​ർ​ട്ട് ഡോ. ​വി.​ജെ. ഫി​ലി​പ്പ്, ഡോ. ​കെ.​ജെ. കു​ര്യ​ൻ, ഗ്ലോ​ബ​ൽ മി​ല്ല​റ്റ്സ് ഫൗ​ണ്ടേ​ഷ​ൻ പ്ര​ചാ​ര​ക​ൻ എ.​എം. മു​ഹ​മ്മ​ദ്, ആ​തി​ര എ​സ്. കു​മാ​ർ, മ​ല്ലി​ക ഹ​രി​ദാ​സ്, ഒ.​എം ജോ​യി എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു.

കാ​ർ​ഷി​ക വി​ള​ക​ളി​ൽ നി​ന്ന് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന നി​ർ​മാ​ണ​വും ലാ​ഭ​ക​ര​മാ​യ വി​പ​ണ​ന​വും, അ​ഗ്രി ഫാം, ​അ​ഗ്രി ടൂ​റി​സം, ഓ​ർ​ഗാ​നി​ക് മി​ല്ല​റ്റ് ഔ​ഷ​ധം, ഭ​ക്ഷ​ണം, കൃ​ഷി രീ​തി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​ണ് ക്ലാ​സു​ക​ൾ ന​ട​ത്തി​യ​ത്. എം​ജി സ​ർ​വ​ക​ലാ​ശാ​ല, ഇ​ൻ​ഫാം വ​നി​താ വി​ഭാ​ഗം, പൈ​ങ്ങോ​ട്ടൂ​ർ ച​ക്ക ഗ്രാ​മം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.