നി​ർ​മ​ല സ​ദൻ ട്രയിനിം​ഗ് കോ​ള​ജിൽ എ​ക്സി​ബി​ഷ​ൻ സംഘടിപ്പിച്ചു
Tuesday, March 26, 2024 6:48 AM IST
മൂ​വാ​റ്റു​പു​ഴ : നി​ർ​മ​ല സ​ദ​ൻ ട്ര​യി​നിം​ഗ് കോ​ള​ജ് ഫോ​ർ സ്പെ​ഷ്യ​ൽ എ​ജു​ക്കേ​ഷ​നി​ൽ എ​ക്സി​ബി​ഷ​ൻ ’ഇ​ൻ​സി​ക് 2024’ സം​ഘ​ടി​പ്പി​ച്ചു.

വി​വി​ധ വൈ​ക​ല്യ​ങ്ങ​ളെ​കു​റി​ച്ച് പൊ​തു​ബോ​ധം ന​ൽ​കാ​നും, അ​വ​യെ കൈ​കാ​ര്യം ചെ​യ്യാ​നു​മു​ള്ള രീ​തി​ക​ളെ​കു​റി​ച്ച് സ​മൂ​ഹ​ത്തെ ബോ​ധ​വാ​ന്മാ​രാ​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച എ​ക്സി​ബി​ഷ​ൻ വൈ​ക​ല്യ​ത്തെ ത​ര​ണം ചെ​യ്ത് കാ​ലു​ക​ൾ കൊ​ണ്ട് ചി​ത്രം വ​ര​ച്ച് സ്വ​പ്ന അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് മാ​നേ​ജ​ർ സി​സ്റ്റ​ർ മെ​ർ​ലി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഠ​ന വൈ​ക​ല്യം, ഓ​ട്ടി​സം, ബു​ദ്ധി​പ​ര​മാ​യ വൈ​ക​ല്യം, ശാ​രീ​രി​ക വൈ​ക​ല്യം, ഉ​ൾ​ചേ​ർ​ക്ക​ൽ വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലാ​ണ് പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യ​ത്. വി​നോ​ദ​വും വി​ജ്ഞാ​ന​വും ന​ൽ​കു​ന്ന ഗെ​യ്മിം​ഗ് സെ​ഷ​നും ഒ​രു​ക്കി​യി​രു​ന്നു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​സ്റ്റ​ർ ദി​വ്യ, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ, വി​വി​ധ അ​ധ്യാ​പ​ക പ​രി​ശീ​ല​ന കോ​ള​ജു​ക​ളി​ലെ പ​രി​ശീ​ല​ക​ർ, ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ, സാ​മൂ​ഹി​ക - സാം​സ്കാ​രി​ക വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

മൂ​ന്ന് നി​ല​ക​ളി​ലാ​യാ​ണ് പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യ​ത്. കൂ​ടാ​തെ സ്പെ​ഷ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ച്ച ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല്പ​ന​യും ന​ട​ന്നു.