ഗ്രാ​മ​സ​ഭ​യി​ല്‍ വീ​ടി​ന് അ​പേ​ക്ഷി​ച്ചി​ട്ടും ഫ​ല​മി​ല്ലാ​തെ പ്ര​ദീ​പും കു​ടും​ബ​വും
Tuesday, March 26, 2024 6:48 AM IST
പെ​രു​മ്പാ​വൂ​ര്‍: പ​ഞ്ചാ​യ​ത്തി​ല്‍ വീ​ടി​നു വേ​ണ്ടി ഗ്രാ​മ​സ​ഭ​യി​ല്‍ നി​ര​വ​ധി ത​വ​ണ അ​പേ​ക്ഷ ന​ല്‍​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല​ന്ന് പ​രാ​തി. കാ​ല​വ​ര്‍​ഷം തു​ട​ങ്ങി​യാ​ല്‍ നി​ലം​പ​തി​ക്കാ​റാ​യ വീ​ട്ടി​ലാ​ണ് രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ല്‍ അ​ഞ്ചാം വാ​ര്‍​ഡി​ല്‍ താ​മ​സി​ക്കു​ന്ന നാ​റാ​ണം​മോ​ള​ത്ത് വീ​ട്ടി​ല്‍ പ്ര​ദീ​പ് താ​മ​സം. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ പ്ര​ദീ​പും ഭാ​ര്യ​യും വി​ദ്യാ​ര്‍​ഥി​ക​ളാ​യ മൂ​ന്ന് പെ​ണ്‍​മ​ക്ക​ളും സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത പി​താ​വും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം.

2019ലെ ​ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യു​ടെ ലി​സ്റ്റി​ല്‍ 213-ാം ന​മ്പ​ര്‍ പേ​രാ​ണ് പ്ര​ദീ​പി​ന്‍റേ​ത്. ലി​സ്റ്റ് പ്ര​കാ​രം പ​ഞ്ചാ​യ​ത്തി​ല്‍ അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ പെ​ന്‍​ഡിം​ഗ് ആ​ണെ​ന്ന് പ​റ​ഞ്ഞു. 2023ല്‍ ​ആ​ദ്യ​ത്തെ ലി​സ്റ്റി​ല്‍ പേ​രു​ണ്ടാ​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് പ​ഞ്ചാ​യ​ത്തി​ല്‍​നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ന്വേ​ഷ​ണ​ത്തി​ന് വ​ന്നി​രു​ന്നു.

പി​ന്നീ​ട് അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ സ്ഥ​ലം കൂ​ടു​ത​ലാ​ണ് എ​ന്ന കാ​ര​ണ​ത്താ​ല്‍ ലി​സ്റ്റി​ല്‍​നി​ന്ന് പു​റ​ത്താ​യി എ​ന്നാ​ണ് അ​റി​യാ​ന്‍ ക​ഴി​ഞ്ഞ​ത്. അ​ടി​യ​ന്ത​ര​മാ​യി വീ​ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​പേ​ക്ഷി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കു​മെ​ന്ന് പ്ര​ദീ​പ് അ​റി​യി​ച്ചു.