എ​റ​ണാ​കു​ളത്ത്‍ വോ​ട്ട​ഭ്യ​ര്‍​ഥി​ച്ച് ഹൈ​ബി
Tuesday, March 26, 2024 6:48 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലാ​യി​രു​ന്നു യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഹൈ​ബി ഈ​ഡ​ന്‍റെ ഇ​ന്ന​ല​ത്തെ പ്ര​ചാ​ര​ണം. ലൂ​ര്‍​ദ് ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശ​ന​ത്തോ​ടെ​യാ​യി​രു​ന്നു ഹൈ​ബി പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച​ത്.

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ആ​രാ​ധ​നാ​ല​യ​ങ്ങ​ളും ക​ന്യാ​സ്ത്രീ മ​ഠ​ങ്ങ​ളും സ​ന്ദ​ര്‍​ശി​ച്ച് അ​നു​ഗ്ര​ഹം തേ​ടി. വി​വി​ധ മ​ത, സാ​മു​ദാ​യി​ക സ്ഥാ​പ​ന​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. ചാ​ത്യാ​ത്ത് എ​ല്‍​എം​സി​സി​എ​ച്ച്എ​സി​ല്‍ എ​ത്തി​യ ഹൈ​ബി ഈ​ഡ​ന്‍ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യും സം​വ​ദി​ച്ചു. പ​രീ​ക്ഷ​യു​ടെ അ​വ​സാ​ന ദി​വ​സ​മാ​യി​രു​ന്നു ഇ​ന്ന​ലെ.

കു​ട്ടി​ക​ളു​മാ​യി പ​ഠ​ന കാ​ര്യ​ങ്ങ​ളും ഉ​പ​രി​പ​ഠ​ന കോ​ഴ്‌​സു​ക​ളെ​കു​റി​ച്ചും ച​ര്‍​ച്ച ചെ​യ്ത ഹൈ​ബി കു​ട്ടി​ക​ള്‍​ക്ക് ആ​ശം​സ നേ​ര്‍​ന്നു. തു​ട​ര്‍​ന്ന് മാ​ധ​വ ഫാ​ര്‍​മ​സി ജം​ഗ്ഷ​നി​ലെ ഹൗ​സ് ഓ​ഫ്‌ പ്രോ​വി​ഡ​ന്‍​സി​ലെ മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ച്ചു.

പി​ന്നീ​ട് പു​തു​ക്ക​ല​വ​ട്ടം, എ​ള​മ​ക്ക​ര ഭാ​ഗ​ത്തും പ്ര​ചാ​ര​ണം ന​ട​ത്തി. ഉ​ച്ച​യ്ക്ക് ശേ​ഷം പോ​ണേ​ക്ക​ര ഭാ​ഗ​ത്ത് പ​ര്യ​ട​നം ന​ട​ത്തി. അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ഹൈ​ബി​യെ ആ​ശു​പ​ത്രി ഭാ​ര​വാ​ഹി​ക​ള്‍ സ്വീ​ക​രി​ച്ചു. തു​ട​ര്‍​ന്ന് കു​ന്നും​പു​റം, ചേ​രാ​നെ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലും ഹൈ​ബി വോ​ട്ട​ഭ്യ​ര്‍​ഥി​ച്ചു. ചേ​രാ​ന​ല്ലൂ​ര്‍ ജാ​മി​അ അ​ശ് അ​രി​യ്യ ഇ​സ്ലാ​മി​യ പ​ള്ളി​യി​ലെ നോ​മ്പ് തു​റ​യി​ലും ഹൈ​ബി ഈ​ഡ​ന്‍ പ​ങ്കെ​ടു​ത്തു.