അ​ഭി​ഭാ​ഷ​ക​രോ​ട് വോ​ട്ട​ഭ്യ​ർ​ഥി​ച്ച് കെ.​ജെ. ഷൈ​ന്‍
Tuesday, March 26, 2024 6:48 AM IST
കൊ​ച്ചി: അ​ഭി​ഭാ​ഷ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ഹൃ​ദ്യ​മാ​യ വ​ര​വേ​ല്‍​പ്പ് ഏ​റ്റു​വാ​ങ്ങി എ​റ​ണാ​കു​ളം ലോ​ക്‌​സ​ഭ മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​ജെ. ഷൈ​നി​ന്‍റെ കൊ​ച്ചി​യി​ലെ പ​ര്യ​ട​നം. ഹൈ​ക്കോ​ട​തി ജം​ഗ്ഷ​നി​ല്‍ നി​ന്നാ​യി​രു​ന്നു ഇ​ന്ന​ല​ത്തെ പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്.

കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ, ഹൈ​ക്കോ​ട​തി സ്റ്റേ​ഷ​നി​ല്‍ ജീ​വ​ന​ക്കാ​ര്‍ സ്വീ​ക​ര​ണം ഒ​രു​ക്കി. വാ​ട്ട​ര്‍ മെ​ട്രോ​യി​ല്‍ വൈ​പ്പി​നി​ലേ​ക്കു യാ​ത്ര​യും ചെ​യ്തു. യാ​ത്ര​ക്കാ​രു​മാ​യി സം​സാ​രി​ച്ചു. വൈ​പ്പി​ന്‍ വാ​ട്ട​ര്‍​മെ​ട്രോ സ്റ്റേ​ഷ​നി​ലും ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തും പ​ര്യ​ട​നം ന​ട​ത്തി.

ഉ​ച്ച​യോ​ടെ കൊ​ച്ചി മെ​ട്രോ​യി​ല്‍ യാ​ത്ര ചെ​യ്ത് ജ​ന​ങ്ങ​ളെ ക​ണ്ടു വോ​ട്ട​ഭ്യ​ര്‍​ഥി​ച്ചു. മ​ഹാ​രാ​ജാ​സ് മു​ത​ല്‍ ലു​ലു വ​രെ​യാ​യി​രു​ന്നു യാ​ത്ര. തു​ട​ര്‍​ന്ന് ലു​ലു​മാ​ളി​ല്‍ എ​ത്തി​യ നി​ര​വ​ധി​യാ​ളു​ക​ളു​മാ​യി സം​സാ​രി​ച്ച് പി​ന്തു​ണ തേ​ടി. എ​റ​ണാ​കു​ളം ജി​ല്ലാ കോ​ട​തി സ​മു​ച്ച​യ​ത്തി​ലെ ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു. വൈ​കു​ന്നേ​രം ആ​യി​ര​ക്ക​ണ​ക്കി​ന് വ​നി​താ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ണി​നി​ര​ന്ന എ​ല്‍​ഡി​എ​ഫ് പ​റ​വൂ​ര്‍ മ​ണ്ഡ​ലം റോ​ഡ് ഷോ​യി​ല്‍ പ​ങ്കെ​ടു​ത്തു.