അ​സൗ​ക​ര്യ​ങ്ങ​ളു​ടെ ന​ടു​വി​ൽ ആ​ലു​വ കെ​എ​സ്ആ​ർടി​സി
Tuesday, March 26, 2024 6:48 AM IST
ആ​ലു​വ: അ​ഞ്ച​ര കൊ​ല്ലംകൊ​ണ്ട് പ​തി​നാ​ല​രക്കോ​ടി മു​ട​ക്കി ര​ണ്ടു​നി​ല​യി​ൽ ആ​ലു​വ കെ​എ​സ്ആ​ർടിസി ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ടം നി​ർ​മി​ച്ച് ഉ​ദ്ഘാ​ട​നം പൊ​ടി​പൊ​ടി​ച്ചി​ട്ടും യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും അ​സൗ​ക​ര്യ​ങ്ങ​ളു​ടെ ന​ടു​വി​ൽ. എം​എ​ൽഎയടെ ​ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽനി​ന്ന് 8.64 കോ​ടി രൂ​പ​യും കെ​എ​സ്ആ​ർടി​സി 5.89 കോ​ടി രൂ​പ​യും ചെ​ല​വ​ഴി​ച്ചാണ് നിർമാണം നടത്തിയിരിക്കുന്നത്.

പ​ത്തോ​ളം ക​ട​മു​റി​ക​ൾ ത​യാ​റാ​ക്കി​യി​ട്ടും ഒ​ന്നുപോ​ലും വാ​ട​ക​യ്ക്ക് ന​ൽ​കാ​നാ​യി​ട്ടി​ല്ല. കെ​എ​സ്ആ​ർടി​സിക്ക് ​ല​ഭി​ക്കേ​ണ്ട ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ വ​രു​മാ​ന​മാ​ണ് തു​ട​ർ​ച്ച​യാ​യ ആ​റാം വ​ർ​ഷ​വും ഇ​ല്ലാ​താ​കു​ന്ന​ത്. വ​യ​റിം​ഗ് പൂ​ർ​ത്തി​യാ​കാ​ത്ത​താ​ണ് ഇ​തി​നു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. പ​ദ്ധ​തി സ​മ​യ​ത്ത് പ​റ​ഞ്ഞി​രു​ന്ന കെ​ട്ടി​ട സൗ​ക​ര്യ​ങ്ങ​ൾ ആ​രെ​യും മോ​ഹി​പ്പി​ക്കു​ന്ന​താ​ണ്. 170 സീ​റ്റു​ക​ളു​ള്ള വി​ശ്ര​മ മു​റി, സ്ത്രീ​ക​ളു​ടെ വി​ശ്ര​മ​മു​റി, പു​രു​ഷ​ന്മാ​രു​ടെ വി​ശ്ര​മ​മു​റി, നാ​ല് ടൊ​യ്‌‌ല​റ്റു​ക​ൾ, അം​ഗ പ​രി​മി​ത​ർ​ക്കു​ള്ള ര​ണ്ട് ടോ​യ്‌‌‌ല​റ്റു​ക​ൾ എ​ന്നി​വ​യാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്.

ഇ​രി​പ്പി​ടം പോ​ലു​മി​ല്ല

ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർത​ന്നെ ആ​യി​ര​ക്ക​ണ​ക്കി​ന് വ​ന്നുപോ​കു​ന്ന ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​രി​പ്പി​ടം പോ​ലും ഒ​രു​ക്കി​യി​ട്ടി​ല്ലെ​ന്നാ​ണ് പ്ര​ധാ​ന പ​രാ​തി. ജീ​വ​ന​ക്കാ​രു​ടെ കാ​ര്യ​വും പ​രി​താ​പ​ക​ര​മാ​ണ്. ആ​കെ​യു​ള്ള ര​ണ്ട് മ​ര ബ​ഞ്ചു​ക​ളി​ലാ​ണ് വ​യോ​ധി​ക​ർ വ​ന്നി​രി​ക്കു​ന്ന​ത്. ഉ​ച്ച​ക​ഴി​ഞ്ഞാ​ൽ വെ​യി​ല​ടി​ക്കു​ന്ന​തി​നാ​ൽ അ​വി​ടെ​യും ഇ​രി​ക്കാ​നാ​കി​ല്ല.

ഭ​ക്ഷ​ണ​ശാ​ല​ക​ളി​ല്ല

ഒ​രു കു​പ്പി​വെ​ള്ളം മേ​ടി​ക്ക​ണ​മെ​ങ്കി​ൽ സ്റ്റാ​ൻ​ഡി​ന് പു​റ​ത്തു പോ​യാ​ലേ സാ​ധി​ക്കൂ. സ്റ്റാ​ളു​ക​ളൊ​ന്നും ആ​രം​ഭി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. കാ​ന്‍റീ​ൻ സൗ​ക​ര്യം ഇ​ല്ലാ​ത്ത​ത് ജീ​വ​ന​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്. ബ​സ് സ്റ്റാ​ൻ​ഡ് ആ​ദ്യം ഉ​ണ്ടാ​യി​ട​ത്ത് ഇ​പ്പോ​ൾ വ​ലി​യ ഗ്രൗ​ണ്ടാ​ണ്. പു​തി​യ കെ​ട്ടി​ടം അ​ര​കി​ലോ​മീ​റ്റ​ർ അ​ക​ത്തേ​ക്ക് മാ​റ്റി​യാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ബ​സ് വ​രു​ന്നു; പോ​കു​ന്നു

ബ​സു​ക​ൾ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത് ബ​സ് സ്റ്റേ​ഷ​ന്‍റെ ഒ​രു ഭാ​ഗ​ത്ത് മാ​ത്ര​മാ​ണ്. യാ​ത്ര​ക്കാ​ർ ആ​ദ്യം എ​ത്തു​ന്നി​ട​ത്ത് അ​ങ്ക​മാ​ലി ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ളാ​ണ്. മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സി​ന് അ​ടു​ത്തെ​ത്തു​മ്പോ​ഴേ​ക്കും കെ​ട്ടി​ടം ചു​റ്റി ബ​സ് പു​റ​ത്തേ​ക്ക് പോ​യി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ടാ​കും. അ​നൗ​ൺ​സ്മെ​ന്‍റ് ഇ​ല്ലാ​ത്ത​താ​ണ് യാ​ത്ര​ക്കാ​രെ ചു​റ്റി​ക്കു​ന്ന​ത്.

പ്ലാ​ൻ മാ​റി മ​റി​ഞ്ഞു

കെ​ട്ടി​ട രൂ​പ​രേ​ഖ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ‘എ​ച്ച്' ആ​കൃ​തി​യി​ലാ​ണ് വി​ഭാ​വ​നം ചെ​യ്ത​ത്. ന​ഗ​ര​സ​ഭ​യു​ടെ​യ​ട​ക്കം എ​ൻഒ​സി കി​ട്ടാ​ൻ വൈ​കി​യ​പ്പോ​ൾ എ​ച്ച് എ​ന്ന​ത് എ​ൽ ആ​യി കു​റ​ച്ചു. നി​ർ​മി​ച്ച് വ​ന്ന​പ്പോ​ൾ ‘ഐ’ ​എ​ന്ന ഒ​റ്റ​വ​രി​യാ​യി മാ​റി.​ ഗ്രൗ​ണ്ട് ഫ്ലോ​റി​ൽ 18520 ച​തു​ര​ശ്ര അ​ടി, ഒ​ന്നാം നി​ല​യി​ൽ 11635 ച​തു​ര​ശ്ര അ​ടി​യു​മാ​യി ആ​കെ 30155 ച​തു​ര​ശ്ര അ​ടി​യി​ലാ​ണ് കെ​ട്ടി​ടം പ​ണി​തി​രി​ക്കു​ന്ന​ത്.

എ​ല്ലാം പാ​തി​വ​ഴി​യി​ൽ

ഫ​ർ​ണി​ച്ച​ർ സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ത്ത​തി​നാ​ലാ​ണ് ഓ​ഫീ​സു​ക​ളൊ​ന്നും സ​ജ്ജ​മാ​കാ​ത്ത​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. അ​ഗ്നി​ശ​മ​ന സാ​മ​ഗ്രി​ക​ളു​ടെ ഫി​റ്റിം​ഗ് പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ശൗ​ചാ​ല​യ നി​ർ​മാ​ണ​ത്തി​ന് പി​ല്ല​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തേ​യു​ള്ളു. എ​ന്ന് പൂ​ർ​ത്തി​യാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ​ക്കും വ്യ​ക്ത​മാ​യി പ​റ​യാ​നാ​കു​ന്നി​ല്ല.