കി​ഴ​ക്ക​മ്പ​ലത്ത് ജ​ന​റേ​റ്റ​ർ ലേ​ല​ത്തി​ൽ ക്ര​മ​ക്കേ​ടെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്
Wednesday, March 27, 2024 4:28 AM IST
കി​ഴ​ക്ക​മ്പ​ലം: കി​ഴ​ക്ക​മ്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ജ​ന​റേ​റ്റ​ർ ലേ​ല​ത്തി​ൽ ക്ര​മ​ക്കേ​ടെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്.

പൂ​ക്കാ​ട്ടു​പ​ടി സ്വ​ദേ​ശി പി.​എ.​സു​ഹൈ​ൽ കു​ന്ന​ത്തു​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ന​വ​കേ​ര​ള സ​ദ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ഇ​ന്‍റേ​ണ​ൽ വി​ജി​ല​ൻ​സ് ഓ​ഫീ​സ​ർ എ​ൻ. അ​നി​ൽ കു​മാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്.

ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്ത​ന ക്ഷ​മ​മാ​ക്കാ​ൻ ക​ഴി​യു​മോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​തെ​യും എ​ൻ​ജി​നീ​യ​റെ​കൊ​ണ്ട് വി​ല നി​ർ​ണ​യം ന​ട​ത്താ​തെ​യും ക്വ​ട്ടേ​ഷ​ൻ ന​ട​പ​ടി​ക​ളി​ലൂ​ടെ വി​റ്റ​ഴി​ച്ചെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ണ്ടെ​ത്തി​യ​ത്.

റി​പ്പോ​ർ​ട്ട് തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി ത​ദേ​ശ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ​ക്ക് കൈ​മാ​റി.