"വി​റ്റ സാ​ധ​ന​ങ്ങ​ൾ തി​രി​ച്ചെ​ടു​ക്കി​ല്ല' : ഈ ​നി​ബ​ന്ധ​ന നി​യ​മ​വി​രു​ദ്ധ​മെ​ന്ന് ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര കോ​ട​തി
Wednesday, March 27, 2024 4:43 AM IST
കൊ​ച്ചി: "വി​റ്റ സാ​ധ​ന​ങ്ങ​ൾ തി​രി​ച്ചെ​ടു​ക്കി​ല്ല' എ​ന്ന നി​ബ​ന്ധ​ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ബി​ല്ലു​ക​ളി​ലും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് 2019 ലെ ​ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ നി​യ​മം പ്ര​കാ​രം നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് എ​റ​ണാ​കു​ളം ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര കോ​ട​തി.

എ​തി​ർ ക​ക്ഷി​യു​ടെ ബി​ല്ലു​ക​ളി​ൽ നി​ന്ന് ഈ ​വ്യ​വ​സ്ഥ അ​ടി​യ​ന്തര​മാ​യി നീ​ക്കം ചെ​യ്യ​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. എ​റ​ണാ​കു​ളം, മു​പ്പ​ത്ത​ടം സ്വ​ദേ​ശി സ​ഞ്ജു കു​മാ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഡി.​ബി. ബി​നു അ​ധ്യ​ക്ഷ​നും വൈ​ക്കം രാ​മ​ച​ന്ദ്ര​ൻ, ടി.​എ​ൻ. ശ്രീ​വി​ദ്യ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്.

"വി​റ്റ സാ​ധ​ന​ങ്ങ​ൾ തി​രി​ച്ചെ​ടു​ക്കി​ല്ല'​എ​ന്ന ബോ​ർ​ഡ് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും ബി​ല്ലു​ക​ളി​ലും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ സം​സ്ഥാ​ന ജി​എ​സ്ടി വ​കു​പ്പി​നും ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പി​നും കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.