ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ജി​ല്ല​യി​ല്‍ 27786 പു​തി​യ വോ​ട്ട​ര്‍​മാ​ര്‍
Wednesday, March 27, 2024 4:43 AM IST
കൊ​ച്ചി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​ക്കു​റി ജി​ല്ല​യി​ല്‍ 27,786 പു​തി​യ വോ​ട്ട​ര്‍​മാ​ര്‍. 18നും 19​നും മ​ധ്യേ പ്രാ​യ​മു​ള്ള യു​വ വോ​ട്ട​ര്‍​മാ​ര്‍ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള​ത് കു​ന്ന​ത്തു​നാ​ട് മ​ണ്ഡ​ല​ത്തി​ലാ​ണ്. ഇ​വി​ടെ 1411 പു​തി​യ പു​രു​ഷ വോ​ട്ട​ര്‍​മാ​രും 1292 പു​തി​യ സ്ത്രീ ​വോ​ട്ട​ര്‍​മാ​രു​മാ​ണു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​കാ​രം 25 വ​രെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണി​ത്.

പു​തി​യ വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​കാ​രം ജി​ല്ല​യി​ല്‍ ആ​കെ 25,98,291 വോ​ട്ട​ര്‍​മാ​രാ​ണ് ഉ​ള​ള​ത്. 1264623 പു​രു​ഷ വോ​ട്ട​ര്‍​മാ​രും, 1333640 സ്ത്രീ ​വോ​ട്ട​ര്‍​മാ​ര്‍​ക്കും പു​റേ​മേ 28 ട്രാ​ന്‍​സ്‌​ജെ​ൻ​ഡ​റു​ക​ളു​മാ​ണ് ഉ​ള്ള​ത്. അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചെ​ങ്കി​ലും അ​വ​സാ​ന നാ​ളു​ക​ളി​ല്‍ ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പു​തി​യ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത് തു​ട​രും.

പെ​രു​മ്പാ​വൂ​ര്‍ ( പു​തി​യ പു​രു​ഷ വോ​ട്ട​ര്‍​മാ​ര്‍ -925,പു​തി​യ സ്ത്രീ ​വോ​ട്ട​ര്‍​മാ​ര്‍-904), അ​ങ്ക​മാ​ലി (1075, 1029), ആ​ലു​വ (1155, 1150), ക​ള​മ​ശേ​രി (1191, 1294), പ​റ​വൂ​ര്‍ (1030, 1095 ), വൈ​പ്പി​ന്‍ (688, 744), കൊ​ച്ചി (540, 559), തൃ​പ്പൂ​ണി​ത്തു​റ (807, 922), എ​റ​ണാ​കു​ളം (747, 747, ട്രാ​ന്‍​ഡ്‌​ജെ​ന്‍​ഡ​ര്‍-1), തൃ​ക്കാ​ക്ക​ര (903, 849), പി​റ​വം (946, 970, ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍-1 ), മൂ​വാ​റ്റു​പു​ഴ (1225, 1116), കോ​ത​മം​ഗ​ലം (1271, 1199) എ​ന്നി​ങ്ങ​നെ​യാ​ണ് മ​ണ്ഡ​ലം തി​രി​ച്ചു​ള്ള പു​തി​യ വോ​ട്ട​ര്‍​മാ​രു​ടെ ക​ണ​ക്ക്.