ക​ടു​ങ്ങ​ല്ലൂ​രി​ലും മ​ന​യ്ക്ക​പ്പ​ടി​യി​ലും വോ​ട്ട് തേ​ടി കെ.​ജെ. ഷൈ​ന്‍
Thursday, March 28, 2024 4:29 AM IST
കൊ​ച്ചി: ക​ടു​ങ്ങ​ല്ലൂ​ര്‍ മ​ന​യ്ക്ക​പ്പ​ടി ഭാ​ഗ​ങ്ങ​ള്‍ വോ​ട്ട് അ​ഭ്യ​ര്‍​ത്ഥി​ച്ച് എ​റ​ണാ​കു​ള​ത്തെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​ജെ ഷൈ​ന്‍. മ​ന​യ്ക്ക​പ്പ​ടി​യി​ല്‍ എ​ല്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഒ​രു​ക്കി​യ സ്വീ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ഇ​ന്ന​ലെ പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്.

തു​ട​ര്‍​ന്ന് ബോ​ഡി​ഗി​യ​ര്‍ ക​ളി​പ്പാ​ട്ട നി​ര്‍​മാ​ണ ക​മ്പ​നി​യു​ടെ മു​പ്പ​ത്ത​ടം, ക​ടു​ങ്ങ​ല്ലൂ​ര്‍ യൂ​ണി​റ്റു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. മു​പ്പ​ത്ത​ടം ന​ധിം സ്‌​പൈ​സ​സ് ആ​ന്‍​ഡ് ഇ​ന്‍​ഡ​സ്ട്രീ​സ് എ​ത്തി തൊ​ഴി​ലാ​ളി​ക​ളോ​ടും വോ​ട്ട് തേ​ടി. മു​പ്പ​ത്ത​ടം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, ക​ടു​ങ്ങ​ല്ലൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, സ​ഹ​ക​ര​ണ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ്, ഫി​ഷ​റീ​സ് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശി​ച്ച് വോ​ട്ട് അ​ഭ്യ​ര്‍​ത്ഥി​ച്ചു. ത​ണ്ടി​ക്ക​പ്പ​റ​മ്പ് നി​വാ​സി​ക​ള്‍ ഒ​രു​ക്കി​യ സ്വീ​ക​ര​ണ​ത്തി​ലും പ​ങ്കെ​ടു​ത്തു.

അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തി​ന്‍റെ അ​വ​സാ​ന​ദി​വ​സ​മാ​യ ഇ​ന്ന​ലെ പ​ള്ളി​പ്പു​റം സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ളി​ലും സ്ഥാ​നാ​ര്‍​ഥി എ​ത്തി. ഉ​ച്ച​യ്ക്കു​ശേ​ഷം വെ​ളി​യ​ത്തു​നാ​ട് സി​മി​ലി​യ ഹോ​മി​യോ ല​ബോ​റ​ട്ട​റി​യി​ലെ​ത്തി ജീ​വ​ന​ക്കാ​രെ സ​ന്ദ​ര്‍​ശി​ച്ച് പി​ന്തു​ണ തേ​ടി.