ന​ഗ​ര​വാ​സി​ക​ളെ ക​ണ്ട് കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍
Thursday, March 28, 2024 4:29 AM IST
കൊ​ച്ചി: ന​ഗ​ര​വാ​സി​ക​ളോ​ട് വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ചാ​യി​രു​ന്നു ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ​ണ​ന്‍റെ പ​ര്യ​ട​നം. രാ​വി​ലെ ആ​റി​ന് ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി​യ സ്ഥാ​നാ​ര്‍​ഥി പ്ര​ഭാ​ത സ​വാ​രി​ക്കെ​ത്തി​യ​വ​രെ നേ​രി​ൽ ക​ണ്ട് പി​ന്തു​ണ തേ​ടി.

കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ള്‍ എ​ണ്ണി​പ്പ​റ​ഞ്ഞാ​ണ് സ്ഥാ​നാ​ര്‍​ഥി വോ​ട്ട​ര്‍​മാ​രെ സ​മീ​പി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് ഗാ​ന്ധി​ന​ഗ​റി​ലെ​ത്തി വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്ക്. എ​രൂ​രി​ല്‍ പെ​രി​ക്കാ​ട് ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ശേ​ഷം വീ​ണ്ടും എ​റ​ണാ​കു​ള​ത്തേ​ക്ക് മ​ട​ങ്ങി.

മ​ത്സ്യ പ്ര​വ​ര്‍​ത്ത​ക സം​ഘം സം​സ്ഥാ​ന ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത സ്ഥാ​നാ​ര്‍​ഥി മ​ത്സ്യ​മേ​ഖ​ല നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ച് മ​ത്സ്യ പ്ര​വ​ര്‍​ത്ത​ക സം​ഘം സം​സ്ഥാ​ന നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. തു​ട​ര്‍​ന്ന് ഹൈ​ക്കോ​ട​തി​യി​ലെ​ത്തി​യ രാ​ധാ​കൃ​ഷ്ണ​ന്‍ ലീ​ഗ​ല്‍ സെ​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു.

ബി​ഡി​ജെ​എ​സ് ഓ​ഫീ​സ് സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം ന​ഗ​ര​ത്തി​നു​ള്ളി​ലെ ടി​ഡി റോ​ഡി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മെ​ത്തി വോ​ട്ട് തേ​ടി​യ​ശേ​ഷം കൊ​ച്ചി മെ​ട്രോ​യി​ല്‍ തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്ക്. ലാ​യം കൂ​ത്ത​മ്പ​ല​ത്തി​ല്‍ ന​ട​ന്ന മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​നി​ലും പ​ങ്കെ​ടു​ത്തു.