തൃ​ക്കാ​ക്ക​ര​യി​ൽ അ​ന​ധി​കൃ​ത ചെ​ങ്ക​ൽ ഖ​ന​ന​വും മ​ണ്ണെ​ടു​പ്പും
Thursday, March 28, 2024 4:29 AM IST
കാ​ക്ക​നാ​ട്: ഇ​ട​ത് പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ ഒ​ത്താ​ശ​യോ​ടെ തൃ​ക്കാ​ക്ക​ര​യി​ൽ അ​ന​ധി​കൃ​ത ചെ​ങ്ക​ൽ ഖ​ന​ന​വും മ​ണ്ണെ​ടു​പ്പും ന​ട​ക്കു​ന്ന​താ​യി പ​രാ​തി. തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ പ​ത്താം വാ​ർ​ഡി​ൽ ര​ണ്ടേ​ക്ക​റോ​ളം വ​രു​ന്ന ഭൂ​മി​യി​ലാ​ണ് അ​ന​ധി​കൃ​ത ചെ​ങ്ക​ൽ ഖ​ന​ന​വും മ​ണ്ണെ​ടു​പ്പും ന​ട​ക്കു​ന്ന​ത്.

ഇ​തി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ സ്മി​ത സ​ണ്ണി മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കി. ഡെ​വ​ല​പ്പ്മെ​ന്‍റ് പെ​ർ​മി​റ്റി​ന്‍റെ പേ​രി​ലാ​ണ് അ​ന​ധി​കൃ​ത ചെ​ങ്ക​ൽ ഖ​ന​ന​വും മ​ണ്ണെ​ടു​പ്പും ന​ട​ക്കു​ന്ന​ത്.

റ​വ​ന്യൂ മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി ഉ​ദ്യോ​ഗ​സ്ഥ​ർ ഈ ​അ​ന​ധി​കൃ​ത ഖ​ന​നം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്നു. കാ​ക്ക​നാ​ട് പ​ട​മു​ക​ൾ സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​രു​ടെ പേ​രു​ക​ളി​ലാ​യി കി​ട​ക്കു​ന്ന ര​ണ്ടേ​ക്ക​റോ​ളം വ​രു​ന്ന​തും ഒ​ന്നി​ച്ചു​കി​ട​ക്കു​ന്ന​തു​മാ​യ സ്ഥ​ല​ത്താ​ണ് അ​ന​ധി​കൃ​ത ചെ​ങ്ക​ൽ ഖ​ന​ന​വും മ​ണ്ണെ​ടു​പ്പും ന​ട​ക്കു​ന്ന​ത്.

ഖ​ന​നം ന​ട​ക്കു​ന്ന പ്ര​ദേ​ശ​ത്ത് പൊ​ടി​ശ​ല്യം മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ൾ പൊ​റു​തി​മു​ട്ടി​യി​രി​ക്കു​യാ​ണ്. ഡെ​വ​ല​പ്പ്മെ​ന്‍റ് പെ​ർ​മി​റ്റി​റ്റ് റ​ദ്ദാ​ക്ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട സ്ഥ​ല​മു​ട​മ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും വാ​ർ​ഡ് കൗ​ൺ​സി​ല​ർ കൂ​ടി​യാ​യ സ്മി​ത സ​ണ്ണി ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം കാ​ക്ക​നാ​ട് കൊ​ല്ലം​കു​ടി​മു​ക​ളി​ൽ അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് റ​വ​ന്യൂ വ​കു​പ്പ് ത​ട​ഞ്ഞി​രു​ന്നു.