രാ​മ​മം​ഗ​ല​ത്ത് ഉ​ച്ച​യ്ക്ക് ടാ​ർ ചെ​യ്തു; വൈ​കി​ട്ട് റോ​ഡ് പൊ​ളി​ച്ചു
Thursday, March 28, 2024 4:49 AM IST
കോ​ല​ഞ്ചേ​രി: വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ‌ ടാ​ർ ചെ​യ്ത​പ്പോ​ൾ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം മീ​മ്പാ​റ പ​മ്പി​ന് മു​ന്നി​ലെ റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ചു. കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യ​തോ​ടെ​യാ​ണ് റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച​ത്.

വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി കി​ട​ന്ന റോ​ഡ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ടാ​ർ ചെ​യ്ത് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി. വൈ​കി​ട്ട് 6.15 ഓ​ടെ പൈ​പ്പ് പൊ​ട്ടി. ഈ ​അ​വ​സ​രം മു​ത​ലാ​ക്കി പു​തി​യ റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ചു.

രാ​മ​മം​ഗ​ല​ത്ത് നി​ന്ന് സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന 300 എം​എ​മ്മി​ന്‍റെ കാ​സ്റ്റ് അ​യ​ൺ പൈ​പ്പാ​ണ് പൊ​ട്ടി വെ​ള്ളം ചീ​റ്റി​യ​ത്. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള പൈ​പ്പു​ക​ളി​ൽ ഒ​ന്നാ​ണ് പൊ​ട്ടി​യ​തെ​ന്ന് വാ​ട്ട​ർ അ​തോ​റി​റ്റി എ​ൻ​ജി​നീ​യ​ർ പ​റ​ഞ്ഞു.

ഒ​ന്ന​ര വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ക​രി​ങ്ക​ൽ പൊ​ടി ശ്വ​സി​ച്ച് ദു​രി​ത​മ​നു​ഭ​വി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ചൂ​ണ്ടി, രാ​മ​മം​ഗ​ലം പ്ര​ദേ​ശ​വാ​സി​ക​ളും യാ​ത്ര​ക്കാ​രും. റോ​ഡ് ടാ​റി​ട്ടെ​ന്ന് ആ​ശ്വ​സി​ച്ചി​രി​ക്കേ​യാ​ണ് പൈ​പ്പ് പൊ​ട്ടി​യ​തും റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച​തും.

ക​ടു​ത്ത വേ​ന​ലി​ൽ കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ന്ന സം​സ്ഥാ​ന​ത്തെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും പൈ​പ്പ് പൊ​ട്ട​ൽ നി​ത്യ​സം​ഭ​വ​മാ​യി​ട്ടു​ണ്ട്. കു​ടി​വെ​ള്ള പൈ​പ്പി​ൽ മ​ർ​ദം അ​ധി​ക​മാ​യി ക​ട​ത്തി​വി​ടു​ക​യും അ​തി​നു കീ​ഴി​ലു​ള്ള വാ​ൽ​വ്, ഓ​പ്പ​റേ​റ്റ​ർ​മാ​ർ അ​ട​ച്ചു​വ​യ്ക്കു​ക​യും ചെ​യ്യു​ന്നു.

ഇ​തോ​ടെ പൈ​പ്പ് പൊ​ട്ടു​ന്ന​താ​യി വി​ജി​ല​ൻ​സ് വി​ഭാ​ഗം സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.
കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യാ​ൽ അ​ടി​യ​ന്ത​ര​മാ​യി പ​ണി ചെ​യ്യാ​ൻ പ്ര​ദേ​ശ​ത്തെ എ​ൻ​ജി​നീ​യ​ർ​ക്ക് അ​ധി​കാ​ര​മു​ണ്ട്. നാ​ട്ടു​കാ​രു​ടെ സ​മ്മ​ർ​ദ​വും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഇ​ട​പെ​ട​ലും കൂ​ടി​യാ​കു​ന്പോ​ൾ പെ​ട്ടെ​ന്ന് കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് നി​ർ​ദേ​ശ​മു​ണ്ടാ​കും.

സാ​ധാ​ര​ണ ക​രാ​റി​ന്‍റെ നാ​ലി​ര​ട്ടി തു​ക​യ്ക്കു​വ​രെ അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി വി​നി​യോ​ഗി​ക്കാ​നാ​കും. ഇ​താ​ണ് പൈ​പ്പ് പൊ​ട്ട​ലി​ന് ഇ​ട​യാ​ക്കു​ന്ന​തെ​ന്നാ​ണ് വി​ജി​ല​ൻ​സ് ന​ൽ​കി​യ റി​പ്പോ​ർ​ട്ട്.

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ലം​കൂ​ടി​യാ​യ​തി​നാ​ൽ ഇ​നി​യും പൈ​പ്പ് പൊ​ട്ടാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​താ​യി വി​ല​യി​രു​ത്തു​ന്നു.