കാർ നിയന്ത്രണം വിട്ട് ഓട്ടോയിലും കാറിലും ഇടിച്ച് രണ്ടു പേർക്ക് പരിക്ക്
Thursday, March 28, 2024 4:49 AM IST
മൂ​വാ​റ്റു​പു​ഴ: കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഓ​ട്ടോ​യി​ലും സ്കൂ​ട്ട​റി​ലും ഇ​ടി​ച്ച് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മൂ​വാ​റ്റു​പു​ഴ ആ​ര​ക്കു​ഴ റോ​ഡി​ല്‍ പ​ള്ളി​ക്കാ​വി​ന് സ​മീ​പ​മു​ള്ള കാ​ര്‍ വാ​ഷി​ന് മു​ന്നി​ൽ ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

മൂ​വാ​റ്റു​പു​ഴ നി​ന്ന് ആ​ര​ക്കു​ഴ​യി​ലേ​ക്കു പോ​യ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് പാ​ഞ്ഞ് എ​തി​ർ ദി​ശ​യി​ലൂ​ടെ​യെ​ത്തി​യ ഓ​ട്ടോ​യി​ലും പി​ന്നാ​ലെ​യെ​ത്തി​യ സ്കൂ​ട്ട​റി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന പെ​രു​മ്പ​ല്ലൂ​ര്‍ സ്വ​ദേ​ശി മാ​നി​ക്ക​ല്‍ എം.​ആ​ര്‍ മ​നോ​ജ് (50), സ്കൂ​ട്ട​ര്‍ യാ​ത്രി​ക ക​റു​ക​ടം ചു​ള്ളി​യി​ല്‍ ഗീ​തു (28) എ​ന്നി​വ​ര്‍​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഓ​ട്ടോ റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു.

ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന മ​നോ​ജി​ന്‍റെ ര​ണ്ട് വ​യ​സു​ള്ള കൊ​ച്ചു​മ​ക​നും, കാ​ർ ഡ്രൈ​വ​ർ പെ​രു​മ്പ​ല്ലൂ​ർ സ്വ​ദേ​ശി ലി​ൻ​സ് വി​ജ​യ​നും പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പെ​ട്ടു.

പ​രി​ക്കേ​റ്റ​വ​രെ മൂ​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി വി​ട്ട​യ​ച്ചു.