ജോ​യ്സ് ജോ​ർ​ജി​ന് സ്വീ​ക​ര​ണം ന​ൽ​കി
Thursday, March 28, 2024 4:49 AM IST
മൂ​വാ​റ്റു​പു​ഴ: ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജി​ന് മൂ​വാ​റ്റു​പു​ഴ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ല​ത്തി​ലെ ആ​യ​വ​ന, പാ​യി​പ്ര, പാ​ല​ക്കു​ഴ, ആ​ര​ക്കു​ഴ, മാ​റാ​ടി, ക​ല്ലൂ​ർ​ക്കാ​ട്, പൈ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭാ കേ​ന്ദ്ര​ങ്ങ​ളി​ലും പ​ര്യ​ട​നം ന​ട​ത്തി.

കാ​ലാ​ന്പൂ​ര് ആ​ട് മാ​ർ​ക്ക​റ്റി​ൽ നി​ന്നാ​യി​രു​ന്നു തു​ട​ക്കം. ആ​ട് ക​ച്ച​വ​ട​ക്കാ​ർ, ക​ർ​ഷ​ക​ർ എ​ന്നി​വ​ർ സ്വീ​ക​ര​ണ​മൊ​രു​ക്കി. പേ​ഴ​യ്ക്കാ​പ്പി​ള്ളി​യി​ൽ സ​ബൈ​ൻ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സു​മാ​ർ ഡോ​ക്ട​ർ​മാ​ർ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രോ​ട് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു.

പാ​ല​ക്കു​ഴ മൂ​ങ്ങാം​കു​ന്ന് ക​വ​ല​യി​ൽ തൊ​ഴി​ലാ​ളി​ക​ളും ക​ർ​ഷ​ക​രും സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ചു.
മാ​റി​ക ആ​രാ​ധ​നാ​മ​ഠം പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ഗ്രേ​യ്സി​നെ സ​ന്ദ​ർ​ശി​ച്ചു. എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ബാ​ബു പോ​ൾ, ജോ​ണി നെ​ല്ലൂ​ർ, ഷാ​ജി മു​ഹ​മ്മ​ദ്, എ​ൽ​ദോ എ​ബ്ര​ഹാം, ജോ​ഷി സ്ക​റി​യ, എം.​ആ​ർ. പ്ര​ഭാ​ക​ര​ൻ ജോ​ളി പൊ​ട്ട​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.