അ​ജ്ഞാ​ത സ്ത്രീ ​മ​രി​ച്ചു
Thursday, March 28, 2024 10:19 PM IST
വ​രാ​പ്പു​ഴ: കൊ​ച്ചി സി​റ്റി പോ​ലീ​സ് കൂ​ന​മ്മാ​വ് ഇ​വാ​ഞ്ച​ൽ ആ​ശ്ര​മ​ത്തി​ലെ​ത്തി​ച്ച അ​ജ്ഞാ​ത സ്ത്രീ ​മ​രി​ച്ചു. ഏ​താ​നും ദി​വ​സം മു​ന്പ് 55നും 60​നും മ​ധ്യേ പ്രാ​യം തോ​ന്നി​ക്കു​ന്ന സ്ത്രീ ​കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ വ​ഴി തെ​റ്റി ക​യ​റു​ക​യും പോ​ലീ​സ് ഇ​വ​രെ കൂ​ന​മ്മാ​വി​ലെ ആ​ശ്ര​മ​ത്തി​ൽ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു.

ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞ് ആ​ശ്ര​മ​ത്തി​ൽ നി​ന്ന് ഇ​വ​രെ കാ​ണാ​താ​യി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ശ്ര​മ​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​ട​ൻ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഇ​വ​രു​ടെ പേ​ര്, സ്വ​ദേ​ശം എ​ന്നി​വ വ്യ​ക്ത​മ​ല്ല. യാ​തൊ​രു രേ​ഖ​ക​ളും ഇ​വ​രു​ടെ കൈ​വ​ശ​മി​ല്ല. ഇ​വ​രെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം അ​റി​യാ​വു​ന്ന​വ​ർ വ​രാ​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 0484 2513073.