റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളി​യയാ​ളെ പി​ടി​കൂ​ടി പി​ഴ​യ​ട​പ്പി​ച്ചു
Friday, March 29, 2024 3:47 AM IST
തൃ​പ്പൂ​ണി​ത്തു​റ: മാ​ലി​ന്യം പ്ലാ​സ്റ്റി​ക്ക് കി​റ്റി​ലാ​ക്കി റോ​ഡ​രി​കി​ൽ വ​ലി​ച്ചെ​റി​ഞ്ഞ​യാ​ളെ തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം പി​ടി​കൂ​ടി പി​ഴ​യ​ട​പ്പി​ച്ചു.

എ​രൂ​ർ പോ​ട്ട​യി​ൽ ക്ഷേ​ത്രം റോ​ഡി​ൽ എം ​ഷോ​ർ അ​പ്പാ​ർ​ട്ട്മെ​ന്‍റ്സി​ൽ ശ്രീ​കു​മാ​റി​നെ​യാ​ണ് മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​ഹി​തം ക​ണ്ടെ​ത്തി പി​ഴ​യ​ട​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം എ​രൂ​രി​ലെ ഇ​ട​റോ​ഡി​ന്‍റെ അ​രി​കി​ലാ​ണ് ഇ​യാ​ൾ ര​ണ്ട് ക​വ​റു​ക​ളി​ലാ​ക്കി കൊ​ണ്ടു​വ​ന്ന മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ​ത്.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യ നി​ക്ഷേ​പം ന​ട​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ ന​ഗ​ര​സ​ഭാ അ​തി​ർ​ത്തി​യി​ൽ എ​ഐ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ന്ന​താ​യി ആ​രോ​ഗ്യ സ്ഥിരംസമിതി ചെ​യ​ർ​മാ​ൻ സി.​എ. ബെ​ന്നി അ​റി​യി​ച്ചു.