ഇ​രു​ച​ക്ര​വാ​ഹ​ന​ വി​ത​ര​ണം
Friday, March 29, 2024 3:47 AM IST
ആ​ലു​വ: എ​ഫ്‌‌​സി​സി തി​രു​ഹൃ​ദ​യ പ്രൊ​വി​ൻ​സി​ന്‍റെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ പ്രോ​ജ​ക്റ്റ് ഇം​ബ്ലി​മെ​ന്‍റിം​ഗ് ഏ​ജ​ൻ​സി സേ​ക്ര​ഡ് ഹാ​ർ​ട്ട്‌ ക്ലാ​രി​സ്റ്റ് പ്രൊ​വി​ൻ​സ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ വ​നി​ത​ക​ൾ​ക്ക് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ പ​കു​തി സ​ബ്സി​ഡി​യി​ൽ വി​ത​ര​ണം ചെ​യ്തു.

ക്ലാ​ര​പു​രം കോ​ൺ​വ​ന്‍റ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ലു​വ ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ സൈ​ജി ജോ​ളി ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു.

സേ​ക്ര​ഡ് ഹാ​ർ​ട്ട് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ അ​നി​റ്റ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ലു​വ ട്രാ​ഫി​ക് ഇ​ൻ​സ്പെ​ക്ട​ർ ഓ​മ​ന​ക്കു​ട്ട​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ്വ​ത​ന്ത്ര ദേ​ശീ​യ കൂ​ട്ടാ​യ്മ​യാ​യ നാ​ഷ​ണ​ൽ എ​ൻ​ജി​ഒ കോ​ൺ​ഫെ​ഡ​റേ​ഷ​നാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ഇ​ൻ​ഷ്വ​റ​ൻ​സും ടാ​ക്സും അ​ട​ച്ച് ന​മ്പ​ർ പ്ലേ​റ്റും ഹെ​ൽ​മെ​റ്റും ഉ​ൾ​പ്പെ​ടെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ വി​ത​ര​ണം ന​ട​ത്തി​യ​ത്.