എ​ളി​മ​യു​ടെ സം​സ്കാ​രം വേണം: യു​ഹാ​നോൻ മാ​ർ തി​യോ​ഡോ​ഷ്യ​സ്
Friday, March 29, 2024 4:04 AM IST
മു​ള​ന്തു​രു​ത്തി: എ​ളി​മ​യു​ടേ​യും വി​ന​യ​ത്തി​ന്‍റേ​യും സം​സ്കാ​രം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് യു​ഹാ​നോ​ൻ മാ​ർ തി​യോ​ഡോ​ഷ്യ​സ് മെത്രാപ്പൊലീത്ത.വെ​ട്ടി​ക്ക​ൽ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ കാ​ൽ ക​ഴു​ക​ൽ നി​ർ​വ​ഹി​ച്ച​ശേ​ഷം പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യേ​ശു ശി​ഷ്യ​ന്മാ​രു​ടെ പാ​ദ​ങ്ങ​ൾ ക​ഴു​കി എ​ളി​മ​യു​ടെ സം​സ്കാ​രം ഉ​യ​ർ​ത്തി. അ​തേ​പോ​ലെ ക്രി​സ്തു ശി​ഷ്യ​ർ​ക്ക് ചു​മ​ത​ല വ​ഹി​ക്കാ​ൻ ക​ട​മ​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​മ്പ​താം മ​ണി​യു​ടെ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച ശു​ശ്രൂ​ഷ​യി​ൽ 12 ശി​ഷ്യ​ൻ​മാ​രെ അ​നു​സ്മ​രി​ച്ച് 12 പേ​രു​ടെ കാ​ലു​ക​ൾ ക​ഴു​കി​ത്തു​ട​ച്ച് സു​ഗ​ന്ധ​ദ്ര​വ്യ​മൊ​ഴി​ച്ച് കാ​ലു​ക​ൾ ചും​ബി​ച്ചു.

തു​ട​ർ​ന്ന് 12 പേ​രു​ടെ പ്ര​തി​നി​ധി​യാ​യ ഒ​രാ​ൾ ബി​ഷ​പി​ന്‍റെ കാ​ലു​ക​ൾ ക​ഴു​കി ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ച്ചു.

ഭ​ദ്രാ​സ​ന വി​കാ​രി ജ​ന​റ​ൽ മോ​ൺ. തോ​മ​സ് ഞാ​റ​ക്കാ​ട് കോ​ർ എ​പ്പി​സ്കോ​പ്പ കു​ര്യ​ൻ ആ​റ​മ്പി​ള്ളി​കു​ടി​യി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, ജി​ല്ലാ വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് മു​ള​കു​കോ​ടി​യി​ൽ, ഫാ. ​വ​ർ​ഗീ​സ് മ​ഠ​ത്തി​ക്കു​ന്ന​ത്ത്, ഫാ.​മാ​ത്യു ക​ള​രി​ക്കാ​ല​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.