ലഹരി ഇടപാടിലെ മുഖ്യകണ്ണികള്‍ എംഡിഎംഎയുമായി അറസ്റ്റില്‍
1587813
Saturday, August 30, 2025 4:14 AM IST
കൊച്ചി: കൊച്ചി നഗരത്തിലെ വിവിധയിടങ്ങളില്‍ ലഹരി എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണികള്‍ എംഡിഎംഎയുമായി പിടിയില്‍. കണ്ണൂര്‍ കീഴൂര്‍ സ്വദേശി എ.കെ. അനൂപ്(25), പറവൂര്‍ ചേന്ദമംഗലം സ്വദേശി അബ്ദുള്‍ റൗഫ്(22) എന്നിവരെ കൊച്ചി സിറ്റ് ഡാന്‍സാഫ് സംഘമാണ് പിടികൂടിയത്.
ചേരാനെല്ലൂരിലെ പമ്പിന് സമീപത്തുനിന്നുമാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഇവരുടെ പക്കല്‍നിന്ന് 24.130 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
അബ്ദുല്‍ റൗഫ് ജിം ഇന്‍സ്ട്രക്ടര്‍ ആയി ജോലി നോക്കുന്നയാളാണ്. ഇയാള്‍ പിടിയിലായതോടെ നഗരത്തിലെ ജിം ഫിറ്റ്നസ് സെന്ററുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗവും പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികളുടെ ലഹരി ഇടപാട് മനസിലാക്കിയ പോലീസ് ഇരുവരെയും നിരീക്ഷിച്ചുവരികയായിരുന്നു. കൊച്ചിയില്‍ വിവിധ സ്ഥലങ്ങളില്‍ ലഹരി എത്തിക്കുന്നതിലെ മുഖ്യകണ്ണികളാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു.