കാനയിലേക്ക് മാലിന്യം തള്ളുന്നു
1587822
Saturday, August 30, 2025 4:26 AM IST
ആലുവ: നഗരസഭ അടച്ചുപൂട്ടിയ ലോഡ്ജ് തുറന്നപ്പോൾ വീണ്ടും പൊതുകാനയിലേക്ക് മാലിന്യം തള്ളുന്നതായി പരാതി. ആലുവ റെയിൽവേ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ലോഡ്ജിനെതിരേയാണ് ആക്ഷേപം.
ശുചിമുറി മാലിന്യം കലർന്ന മലിനജലം പൊതുകാനയിലേക്ക് ഒഴുക്കുന്നതിനെതിരേ വ്യാപാരി ടോമി മാഞ്ഞൂരാൻ കൊടുത്ത പരാതിയിൽ ഒരു വർഷം മുൻപ് നഗരസഭ സെക്രട്ടറി സ്ഥാപനം അടച്ചു പൂട്ടിയിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശപ്രകാരം മലിനജലം സംസ്കരിക്കാൻ പ്ലാന്റ് സ്ഥാപിച്ച ശേഷമാണ് സ്ഥാപനം തുറന്നു പ്രവർത്തിച്ചത്.
എന്നാൽ പ്ലാന്റ് നോക്കുകുത്തിയാക്കി വീണ്ടും പൊതുകാനയിലേക്ക് മാലിന്യം തള്ളുന്നതായാണ് ആക്ഷേപം. ഇതിനെതിരേ കോടതിയെ സമീപിക്കാനാണ് പരാതിക്കാരൻ തയാറെടുക്കുന്നത്.