പെരുമ്പോട്ട ഗ്രൗണ്ടില്‍ ഓപ്പണ്‍ ജിംനേഷ്യം
1587824
Saturday, August 30, 2025 4:26 AM IST
കൊച്ചി: കൊച്ചി കോര്പറേഷന് എളമക്കര പെരുമ്പോട്ട ഗ്രൗണ്ടില്‍ തയാറാക്കിയ ഓപ്പണ്‍ ജിംനേഷ്യം നാടിന് സമര്‍പ്പിച്ചു.
കൊച്ചി കപ്പല്‍ശാലയുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടായ മുപ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് നഗരത്തിലെ തെരഞ്ഞെടുത്ത പത്ത് പൊതുഇടങ്ങളില്‍ ഓപ്പണ്‍ ജിംനേഷ്യം സ്ഥാപിക്കുന്നത്. പെരുമ്പോട്ട ഗ്രൗണ്ടില്‍ തയാറാക്കിയ ഓപ്പണ്‍ ജിംനേഷ്യം മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ കോര്പറേഷന് സ്ഥിരംസമിതി അധ്യക്ഷ സീന, കൊച്ചി കപ്പല്‍ശാല സിഎസ്ആര്‍ ഹെഡ് പി.എന്‍. സമ്പത്ത് കുമാര്‍, സിഎസ്ആര്‍ മാനേജര്‍ എ.കെ. യൂസഫ്, സിഹെഡ് സെക്രട്ടറി ഡോ. രാജന് എന്നിവര്‍ പങ്കെടുത്തു.