നാടെങ്ങും ഓണാഘോഷം
1587839
Saturday, August 30, 2025 4:57 AM IST
മൂവാറ്റുപുഴ: റവന്യൂ ജീവനക്കാരുടെ കുടുംബ സംഗമവും ഓണാഘോഷവും നടന്നു. ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ തഹസീല്‍ദാര്‍ രഞ്ജിത്ത് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ആര്‍ഡിഒ പി.എന്‍. അനി മുഖ്യാതിഥിയായിരുന്നു. ഭൂരേഖ തഹസീല്‍ദാര്‍ ആര്. രാജേഷ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.എം. മഞ്ജു, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി കെ.കെ. കബീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ജീവനക്കാരുടെ കലാകായിക മത്സരങ്ങളും നടന്നു.
കല്ലൂർക്കാട്: ഗാന്ധിനഗർ റസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷവും കുടുംബ സംഗമവും നാളെ നടത്തും. രാവിലെ 7ന് പൂക്കള മത്സരം. 9ന് വിവിധ മത്സരങ്ങൾ.12ന് കുടുംബ സദസ് അസോസിയേഷൻ പ്രസിഡന്റ് ബി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും.
ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ, കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത് ബേബി, ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ജോളി ജോർജ്, കെ.എൻ. ശ്രീകുമാർ, സി.വി. അജേഷ്, ഷാന്റി ബിജു, പി.എൻ. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിക്കും.
മൂവാറ്റുപുഴ : നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഫാ. പോള്‍ ഇടത്തൊട്ടി ഓണാഘോഷ സന്ദേശം നല്കി.
തുടര്‍ന്ന് കുട്ടികളുടെ വടംവലി, കസേരകളി ഉള്‍പ്പെടെ വിവിധ മത്സരങ്ങളും, അധ്യാപകരുടെയും, വിദ്യാര്‍ഥികളുടെയും ഓണപ്പാട്ട് തുടങ്ങി വിവിധ കലാപരിപാടികളും ഓണാഘോഷത്തിന് ഭാഗമായി ഒരുക്കിയിരുന്നു.
ഓണാഘോഷം ഇന്ന്
കല്ലൂർക്കാട്: സ്നേഹതീരം റസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷവും കുടുംബ സംഗമവും ഇന്ന് നടത്തും. കുടുംബ സംഗമം കല്ലൂർക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മാത്യൂസ് നമ്പേലി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് റോയി മാത്യു അധ്യക്ഷത വഹിക്കും. ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ജോളി ജോർജ് മുഖ്യ പ്രഭാഷണം നടത്തും.
ബ്ലോക്ക് പഞ്ചായത്തംഗം പ്രഫ. ജോസ് അഗസ്റ്റിൻ, പഞ്ചായത്തംഗങ്ങളായ ഷൈനി ജയിംസ്, ബാബു മനയ്ക്കപ്പറമ്പിൽ, അസോസിയേഷൻ സെക്രട്ടറി എം.കെ. സാബു, ഷീബ ജയിംസ്, മീര ഇമ്മാനുവൽ, കെ.കെ. ദിലീപ് തുടങ്ങിയവർ പ്രസംഗിക്കും.