കിഴക്കന്പലത്ത് വടിവാളുമായി ഗുണ്ടകൾ : പരാതി നൽകി പഞ്ചായത്ത്
1587827
Saturday, August 30, 2025 4:26 AM IST
കിഴക്കമ്പലം: കിഴക്കന്പലം പഞ്ചായത്ത് ബസ് സ്റ്റാന്റ് പരിസരത്ത് വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ഗുണ്ടകളെ കണ്ടതിന്റെ പശ്ചാത്തലത്തിൽ പഞ്ചായത്ത് ഭരണസമിതി ഡിജിപിക്ക് പരാതി നൽകി. ഇന്നലെ രാവിലെയാണ് ബസ് സ്റ്റാൻഡ് പരിസരത്ത് വടിവാൾ തുടങ്ങിയ മാരകായുധങ്ങളുമായി ഗുണ്ടകളെ കണ്ടതെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ് പറഞ്ഞു.
ബസ് സ്റ്റാൻഡ് പൂര്‍ണമായും അടച്ചിട്ട് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞ ദിവസം ഭരണ സമിതി തീരുമാനിച്ചിരുന്നു. ഇതിനെതിരേയുള്ള നീക്കാമാകാം ഇതെന്ന് പഞ്ചായത്ത് സംശയിക്കുന്നു. ബസ് സ്റ്റാൻഡിൽ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
ആരുടെയും ഭീഷണിക്ക് വഴങ്ങില്ലെന്നും പഞ്ചായത്ത് ഭരണ സമിതി എടുത്ത തീരുമാനപ്രകാരം കിഴക്കമ്പലം ബസ് സ്റ്റാൻഡ് ലോകോത്തര നിലവാരത്തില്‍ പണിപൂര്‍ത്തിയാക്കുമെന്നും പാർട്ടി പ്രസിഡന്റ് സാബു ജേക്കബ് പ്രസ്താവനയിൽ പറഞ്ഞു.