ക​ള​മ​ശേ​രി: ക​ള​മ​ശേ​രി കാ​ർ​ഷി​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം പ​തി​പ്പ് കാ​ണാ​ൻ സിം​ബാ​ബ്‌​വെ മ​ന്ത്രി​യും. സിം​ബാ​ബ്‌​വെ സ​ഹ​മ​ന്ത്രി രാ​ജേ​ഷ് കു​മാ​ര്‍ ഇ​ന്ദു​കാ​ന്ത് മോ​ദി​യാ​ണ് ക​ള​മ​ശേ​രി ചാ​ക്കോ​ളാ​സ് പ​വ​ലി​യ​നി​ൽ ന​ട​ക്കു​ന്ന കാ​ർ​ഷി​കോ​ത്സ​വം കാ​ണാ​ൻ മ​ന്ത്രി പി. ​രാ​ജീ​വി​നൊ​പ്പ​മെ​ത്തി​യ​ത്.

ഓ​രോ സ്റ്റാ​ളു​ക​ളു​ടെ പ്ര​ത്യേ​ക​ത​യും ഉ​ത്പ​ന്ന​ങ്ങ​ളെ പ​റ്റി​യും മ​ന്ത്രി രാ​ജീ​വ് സിം​ബാ​ബ്‌​വെ മ​ന്ത്രി​ക്ക് വി​ശ​ദീ​ക​രി​ച്ചു ന​ൽ​കി. മേ​ള ക​ണ്ട് മ​ട​ങ്ങി​യ രാ​ജേ​ഷ് കു​മാ​റി​ന് ഓ​ണ​ക്കോ​ടി​യും മേ​ള​യി​ലെ വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ളും സ​മ്മാ​നി​ച്ചു.