സീതാറാം യെച്ചൂരി അനുസമരണ സമ്മേളനം
1587841
Saturday, August 30, 2025 5:00 AM IST
മൂവാറ്റുപുഴ: സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ മേള ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുസ്മരണ സമ്മേളനം സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്തു.
മതാതീതമായ രാഷ്ട്രീയ കാഴ്ചപ്പാടോടുകൂടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിനും പ്രവര്‍ത്തകര്‍ക്കുമാണ് മതതീവ്രവാദ ചിന്തകള്‍ക്കെതിരെ സമൂഹത്തെ അണിനിരത്തുവാന്‍ കഴിയൂവെന്നു പറഞ്ഞ അദ്ദേഹം രാജ്യത്തെ വെട്ടിമുറിക്കുവാന്‍ ശ്രമിക്കുന്ന ഒരു തീവ്രവാദ ശക്തികളോട് വിട്ടുവീഴ്ചയില്ലാതെ പോരാടിയ രാജ്യസ്നേഹിയായിരുന്നു സീതാറാമെന്നും അനുസ്മരിച്ചു.
സമ്മേളനത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി.ആര്. മുരളീധരന് അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ്, മൂവാറ്റുപുഴ ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, കണ്‍സ്യൂമര്‍ ഫെഡ് ചെയര്മാന് പി.എം ഇസ്മായില്‍, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ.എസ്. അരുണ്‍കുമാര്‍ തുടങ്ങിയവർ പ്രസംഗിച്ചു.