കുസാറ്റും കൊച്ചിൻ ഷിപ്യാർഡും ധാരണാപത്രം ഒപ്പുവച്ചു
1587826
Saturday, August 30, 2025 4:26 AM IST
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (കുസാറ്റ്) കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡും (സിഎസ്എൽ) ചേർന്ന് സുസ്ഥിര കപ്പൽ നിർമാണ സാങ്കേതിക വിദ്യാ മികവുകേന്ദ്രം സ്ഥാപിക്കുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു. കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് സിഎസ്ആർ പദ്ധതിയുടെ ഭാഗമായി 3.53 കോടി രൂപ കുസാറ്റ് സ്ഥാപിക്കുന്ന മികവു കേന്ദ്രത്തിനു ലഭിക്കും.
നേവൽ ആർക്കിടെക്ച്ചർ, സിഎഫ്ഡി, എഫ്ഇഎ തുടങ്ങിയ മേഖലകളിലെ ഗവേഷണങ്ങൾക്കായി ഉയർന്ന നിലവാരമുള്ള കംപ്യൂട്ടിംഗ് സൗകര്യങ്ങളും മറൈൻ സോഫ്റ്റ് വെയറുകളും ഒരുക്കി കപ്പൽ രൂപകല്പന, കപ്പൽ നിർമാണം, അത്യാധുനിക കപ്പൽ വിശകലനം എന്നിവയിൽ നവീകരണം പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കൊച്ചിൻ ഷിപ്യാർഡ് മാനേജിംഗ് ഡയറക്ടർ മധു എസ്. നായർ കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി ധാരണാപത്രം കൈമാറി. കുസാറ്റ് രജിസ്ട്രാർ ഡോ. എ.യു. അരുൺ ധാരണാപത്രത്തിൽ ഒപ്പുവച്ചു.