മരട് നഗരസഭ ഹോമിയോ ഡിസ്പെൻസറിക്ക് കായകല്പ പുരസ്കാരം
1587830
Saturday, August 30, 2025 4:26 AM IST
മരട്: ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സർക്കാർ നടപ്പിലാക്കുന്ന കായകല്പ പുരസ്കാരം മരട് ഹോമിയോ ഡിസ്പെൻസറിക്ക് ലഭിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജിൽനിന്നും നഗരസഭാ ചെയർപേഴ്സൺ ആന്റണി ആശാംപറമ്പിൽ പുരസ്ക്കാരം ഏറ്റുവാങ്ങി.
വൈസ് ചെയർപേഴ്സൺ രശ്മി സനിൽ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ റിയാസ് കെ. മുഹമ്മദ്, മെഡിക്കൽ ഓഫീസർ കെ.ആർ. നമിത, ഡിഎംഒ ഡോ. മേഴ്സി ഗോൺസാൽവസ് തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ വർഷം മരട് ഹോമിയോ ഡിസ്പെൻസറിക്ക് നാഷണൽ ലെവൽ എൻഎബിഎച്ച് അംഗീകാരം ലഭിച്ചിരുന്നു.