ഉച്ചഭക്ഷണ പദ്ധതി സോഷ്യൽ ഓഡിറ്റ്
1587838
Saturday, August 30, 2025 4:57 AM IST
വാഴക്കുളം: കല്ലൂർക്കാട് വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ് നടത്തി. വിദ്യാഭ്യാസ വകുപ്പിന്റെയും കിലയുടെയും നേതൃത്വത്തിൽ അഞ്ചു സ്കൂളുകളിലാണ് സോഷ്യൽ ഓഡിറ്റ് പൂർത്തിയാക്കിയത്. കേന്ദ്ര,സംസ്ഥാന സർക്കാറുകൾ സംയുക്തമായി നടപ്പാക്കുന്ന ഉച്ചഭക്ഷണ പദ്ധതി കൂടുതൽ മെച്ചപ്പെടുത്തുന്നതും ജനകീയമാക്കുന്നതുമാണ് ലക്ഷ്യം.
തെരഞ്ഞെടുത്ത സ്കൂളുകളിൽ എൻട്രി മീറ്റിംഗ്, കുട്ടികളുടെ രക്ഷകർത്താക്കളിൽ നിന്ന് തെരഞ്ഞെടുത്ത ഓഡിറ്റേഴ്സിന്റെ ഓഡിറ്റിംഗ്, സ്കൂൾ സഭ എന്നിവയും പൂർത്തിയാക്കി. ഇതോടനുബന്ധിച്ച് വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് സ്കൂളിൽ ചേർന്ന യോഗം ബ്ലോക്കു പഞ്ചായത്തു പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മഞ്ഞള്ളൂർ പഞ്ചായത്തു പ്രസിഡന്റ് ആൻസി ജോസ് അധ്യക്ഷത വഹിച്ചു. എഇഒ കെ.കെ. രാജേഷ്, നൂൺ മീൽസ് ഓഫീസർ റെയിച്ചൽ ജോർജ്,കില സോഷ്യൽ ഓഡിറ്റ് ഫെസിലിറ്റേറ്റർ പി.എ. ജിനില തുടങ്ങിയവർ പങ്കെടുത്തു.