ആ​ലു​വ: ചൂ​ണ്ടി ഭാ​ര​ത മാ​ത കോ​ള​ജ് ഓ​ഫ് കൊ​മേ​ഴ്സ് ആ​ൻ​ഡ് ആ​ർ​ട്സും ചു​ണ​ങ്ങം വേ​ലി ജോ ​മൗ​ണ്ട് പ​ബ്ലി​ക് സ്കൂ​ളും സം​യു​ക്ത​മാ​യി മെ​ഗാ തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ച്ചു. അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റോ​സ് മേ​രി ജോ​ൺ അ​ധ്യ​ക്ഷ​യാ​യി. കോ​ള​ജ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്റ്റ​ർ ഫാ. ​ജേ​ക്ക​ബ് പു​തു​ശേ​രി, ഡോ. ​സി​ബി മാ​ത്യു, വാ​ർ​ഡ് അം​ഗം ഷൈ​നി ടോ​മി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ മെ​ഗാ തി​രു​വാ​തി​ര ഒ​രു​ക്കി​യ​ത്. വി​ദ്യാ​ർ​ഥി​നി​ക​ളും അ​ധ്യാ​പി​ക​മാ​രും ജീ​വ​ന​ക്കാ​രി​ക​ളും വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ അ​മ്മ​മാ​രും മെ​ഗാ തി​രു​വാ​തി​ര​യി​ൽ പ​ങ്കെ​ടു​ത്തു.