പിറവം വലിയ പള്ളിയിൽ അന്നദാനം പദ്ധതി തുടങ്ങുന്നു
1587834
Saturday, August 30, 2025 4:57 AM IST
പിറവം: സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലിൽ (പിറവം വലിയ പള്ളി) അന്നദാനം പദ്ധതി സെപ്റ്റംബർ ഒന്നുമുതൽ ആരംഭിക്കും. പിറവം ടൗണിലും പരിസര പ്രദേശങ്ങളിലും ആഹാരം ലഭിക്കാതെ പട്ടിണി കിടക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്ന പദ്ധതിയാണിത്.
പള്ളിയുടെ ഭക്ഷണശാലയിൽ നിന്നും ദിവസവും ഉച്ചയ്ക്ക് 12 മുതൽ അന്നദാന വിതരണം ആരംഭിക്കുമെന്നും എല്ലാവർക്കും ഇതിൽ പങ്കെടുക്കാമെന്നും വികാരി ഫാ. ഏലിയാസ് ചെറുകാട്ടിൽ അറിയിച്ചു.