ശുചിമുറി മാലിന്യം തള്ളൽ; രണ്ട് ലക്ഷം പിഴ ചുമത്തി
1587821
Saturday, August 30, 2025 4:26 AM IST
മരട്: കുണ്ടന്നൂർ ജംഗ്ഷന് സമീപം ശുചിമുറി മാലിന്യം തള്ളിയ ടാങ്കർ ലോറി പിടിച്ചെടുത്ത് രണ്ട് ലക്ഷം രൂപ പിഴ ചുമത്തി. പനങ്ങാട് സ്വദേശിയായ ജോൺസണിന്റെ ഉടമസ്ഥതയിലുള്ള ടാങ്കർ ലോറിയാണ് പിടികൂടിയത്. കുണ്ടന്നൂരിലെ യൂണിയൻ ബാങ്കിന് സമീപമുള്ള സർവീസ് റോഡിലെ കാനയിലേയ്ക്കാണ് മാലിന്യം തള്ളിയത്.
ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ കൂട്ടം കൂടിയെത്തിയതോടെ ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാർ പോലീസിനെ അറിയിക്കുകയും തുടർന്ന് ലോറി പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിന്നീട് ഉടമസ്ഥന്റെ വിലാസം കണ്ടെത്തിയാണ് പിഴ ചുമത്തിയത്.