ജോ​സ് പു​ന്നാം​പ​റ​ന്പി​ലി​ന് ര​വീ​ന്ദ്ര​നാ​ഥ​ ടാ​ഗോ​ർ പു​ര​സ്കാ​രം
Sunday, September 25, 2022 12:48 AM IST
എ​ട​ക്കു​ളം: ഇ​രി​ങ്ങാ​ല​ക്കു​ട എ​ട​ക്കു​ളം സ്വദേശിയായ ഉൗ​ക്ക​ൻ പു​ന്നാം​പ​റ​ന്പി​ൽ പൊ​റി​ഞ്ചു മ​ക​ൻ ജോ​സ് പു​ന്നാം​പ​റ​ന്പി​ലി​ന് ര​വീ​ന്ദ്ര​നാ​ഥ​ ടാ​ഗോ​ർ പു​ര​സ്കാ​രം ല​ഭി​ച്ചു. ജ​ർ​മ്മ​നി​യി​ലെ മു​തി​ർ​ന്ന പ​ത്ര പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഇ​ദ്ദേ​ഹം ഇ​ന്ത്യ​ൻ സാ​ഹി​ത്യ​വും ക​ല​യും ജ​ർ​മ്മ​നി​യി​ൽ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ൽ സ​മ​ഗ്ര സം​ഭാ​വ​ന ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ന്തോ​-ജ​ർ​മ​ൻ സൊ​സൈ​റ്റി 1980ൽ ​ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ് ഈ ​പു​ര​സ്കാ​രം.

അ​യ്യാ​യി​രം യൂ​റോ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം മൂ​ന്നു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലാ​ണ് സ​മ്മാ​നി​ക്കു​ക. 2022 ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ജ​ർ​മ​നി​യി​ലെ ഹാ​നോ​വി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ള്ള വ്യ​ക്തി​യാ​ണി​ദ്ദേ​ഹം. 2022 ജ​നു​വ​രി​യി​ൽ ജ​ർ​മ​ൻ സ​ർ​ക്കാ​ർ ദേ​ശീ​യ ബ​ഹു​മ​തി​യാ​യ ക്രോ​സ് ഓ​ഫ് മെ​റി​റ്റ് ന​ൽ​കി ഇ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചി​രു​ന്നു. 2018ൽ ​കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ സ​മ​ഗ്ര സാ​ഹി​ത്യ സം​ഭാ​വ​ന​യ്ക്കു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.