നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ടൊ​രു​ക്കാ​ൻ സി​പി​എം ​ അ​ന്തി​ക്കാ​ട് വെ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി​ തുക കൈമാറി
Monday, September 26, 2022 12:44 AM IST
അ​ന്തി​ക്കാ​ട്: നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ടൊ​രു​ക്കാ​ൻ സി​പി​എം ​അ​ന്തി​ക്കാ​ട് വെ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​രി​യാ​ണി ച​ഞ്ചി​ലൂ​ടെ സ​മാ​ഹ​രി​ച്ച 2,18,765 രൂ​പ​യു​ടെ ചെ​ക്ക് മു​ഖ്യ സം​ഘാ​ട​ക സ​മി​തി​ക്ക് കൈ​മാ​റി. സി ​പിഎം ജി​ല്ല സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം മു​ര​ളി പെ​രു​നെ​ല്ലി എം ​എ​ൽഎ ​ഏ​റ്റു​വാ​ങ്ങി.​ ച​ട​ങ്ങി​ൽ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ടി.ഐ. ചാ​ക്കൊ അ​ധ്യ​ക്ഷ​നാ​യി. ബി​രി​യാ​ണി ച​ല​ഞ്ച് ക​ണ്‍​വീ​ന​ർ ഷി​ബു പൈ​നൂ​ർ, ചെ​യ​ർ​മാ​ൻ കെ ​വി ശി​വ​ൻ, എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചെ​ക്ക് കൈ​മാ​റി​യ​ത്.
സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ർ സ​ന്ദീ​പ് പൈ​നൂ​ർ, വി.ഡി. അ​നി​ൽ​കു​മാ​ർ, അ​ന്തി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ജ്യോ​തി രാ​മ​ൻ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ മേ​ന​ക മ​ധു, സ​രി​ത സു​രേ​ഷ്, മി​നി​ച​ന്ദ്ര​ൻ, പി.​എ. ഷെ​ഫീ​ർ, അ​ന്തി​ക്കാ​ട് സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് ഇ.​ജി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, അ​ഡ്വ.​ കെ.ബി. ​ര​ണേ​ന്ദ്ര​നാ​ഥ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.
6,52,000 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് വീ​ട് നി​ർ​മ്മി​ക്കു​ക.​ക്യാ​ൻ​സ​ർ ബാ​ധി​ച്ച് മ​രി​ച്ച മു​റ്റി​ച്ചൂ​ർ വീ​ട്ടി​ൽ അ​നി​ൽ കു​മാ​റി​ന്‍റെ ഭാ​ര്യ രാ​ഗി​ണി​ക്കാ​ണ് 615 സ്ക്വ​യ​ർ ഫി​റ്റി​ൽ സ്നേ​ഹ​വീ​ടൊ​രു​ക്കു​ന്ന​ത്.
സം​ഘാ​ട​ക സ​മി​തി രു​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ട് ഒ​രു മാ​സം തി​ക​യു​ന്ന​തി​ന് മു​ന്പേ 5,61000, രൂ​പ ഇ​തി​ന​കം വി​വി​ധ വി​ഭാ​ഗ​ങ്ങളി​ൽ നി​ന്ന് സം​ഭാ​വ​ന​യാ​യി സ​മി​തി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലെ​ത്തി ക​ഴി​ഞ്ഞു.​
നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് 2023 ജ​നു​വ​രി ഒ​ന്നി​ന് താ​ക്കോ​ൽ കൈ​മാ​റാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ.