ഹൃ​ദ​യ സം​ര​ക്ഷ​ണ സ​ന്ദേ​ശ​മു​യ​ർ​ത്തി കൂ​ട്ട​യോ​ട്ട​വു​മാ​യി സ​ഹൃ​ദ​യ
Friday, September 30, 2022 12:39 AM IST
കൊ​ട​ക​ര: ലോ​ക ഹൃ​ദ​യ ദി​ന​ത്തി​ൽ ഹൃ​ദ​യ​ത്തി​ന്‍റെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശ​വു​മാ​യി സ​ഹൃ​ദ​യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ളേ​ജി​ൽ കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ച്ചു. സ​ഹൃ​ദ​യ എ​ക്സി. ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് പാ​റേ​മാ​ൻ ഓ​ട്ടം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. സ​ഹൃ​ദ​യ ഐ.​ഇ.​ഡി.​സി. യും ​ബ​യോ​മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ആ​യ എ​ബ്സ​യും ചേ​ർ​ന്ന് ഹൃ​ദ​യ ആ​രോ​ഗ്യം സം​ബ​ന്ധി​ച്ച വി​വി​ധ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ഡോ. ​പ്രി​ൻ​സി​പ്പ​ൽ ഡോ. ​നി​ക്സ​ൻ കു​രു​വി​ള,ജോ. ​ഡ​യ​റ​ക്ട​ർ ഡോ. ​സു​ധ ജോ​ർ​ജ് വ​ള​വി,ഐ.​ഇ.​ഡി.​സി. കോ​ർ​ഡി​നേ​റ്റ​ർ പ്രൊ​ഫ. ജി​ബി​ൻ ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

"ജീ​വ​ദ്യുതി’ ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി

മേ​ലൂ​ർ:​ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റേയും സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സി​ന്‍റേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ "ജീ​വ​ദ്യുതി' ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി.​
മേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പോ​ളി പു​ളി​ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​തൃ​ശൂ​ർ ഐഎം​എ ബ്ല​ഡ് ബാ​ങ്ക്, എ​ച്ച്.​ഡി.​എ​ഫ്.​സി ബാ​ങ്ക് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്.​
വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ വി​ക്ടോ​റി​യ ഡേ​വി​സ്,പി.​ടി.​എ പ്ര​സി​ഡ​ന്‍റ് ലി​ൻ​സ​ണ്‍ ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.