ഭ്രൂ​ണ​ഹ​ത്യ​: സു​പ്രീം കോ​ട​തി​വി​ധി​യി​ൽ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി പ്രോലൈ​ഫ് സ​മി​തി
Friday, September 30, 2022 12:43 AM IST
തൃ​ശൂ​ർ: അ​വി​വാ​ഹി​ത​ക​ളാ​യ യു​വ​തി​ക​ള​ട​ക്കം എ​ല്ലാ സ്ത്രീ​ക​ൾ​ക്കും ഗ​ർ​ഭഛി​ദ്രം ന​ട​ത്താൻ അ​വ​കാ​ശ​മു​ണ്ടെ​ന്ന സു​പ്രീം​കോ​ട​തി നി​രീ​ക്ഷ​ണ​ത്തി​ൽ തൃ​ശൂർ​ അ​തി​രൂ​പത ജോ​ണ്‍ പോ​ൾ പ്രോ​ലൈ​ഫ് സ​മി​തി ഉ​ത്കണ്ഠ രേ​ഖ​പ്പെ​ടു​ത്തി.
ഗ​ർ​ഭാ​വ​സ്ഥ​യി​ൽത​ന്നെ മ​നു​ഷ്യജീ​വ​നാ​യി പ​രി​ഗ​ണി​ക്കേ​ണ്ട​താ​ണെ​ന്ന ജൈ​വ​ശാ​സ്ത്രപ​ര​മാ​യ നി​ല​പാ​ടി​നെ​തി​രെ​യു​ള്ള ഒ​രു കു​ഞ്ഞി​ന്‍റെ ജ​നി​ക്കാ​നും ജീ​വി​ക്കു​വാ​നു​മു​ള്ള അ​വ​കാ​ശ​ത്തി​നെ​തി​രെ​യു​ള്ള സു​പ്രീം​കോ​ട​തി വി​ധി​യി​ൽ സ​മി​തി ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. മ​നു​ഷ്യ ജീ​വ​നു വി​ല​ക​ൽ​പ്പി​ക്കാ​ത്ത ഇ​ത്ത​രം വി​ധി പ്ര​സ്താ​വ​ങ്ങ​ൾ​തി​രു​ത്ത​പ്പെ​ടേ​ണ്ട​താ​ണെ​ന്നും എം​ടിപി ആ​ക്ട് എ​ന്ന കി​രാ​ത നി​യ​മം പി​ൻ​വ​ലി​ക്ക​ണ മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
തൃ​ശൂ​ർ ഫാ​മി​ലി അ​പ്പ​സ്തോലേ​റ്റ് സെ​ന്‍റ​റി​ൽ നടന്ന യോ​ഗ​ത്തി​ൽ സമിതി പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ ആ​ന്‍റ​ണി​ അ​ധ്യക്ഷ​ത​ വഹിച്ചു. ഡ​യ​റ​ക്ട​ർ ഫാ. ​ഡെ​ന്നി താ​ണി​ക്ക​ൽ ആ ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കെസിബി​സി പ്രോ​ലൈ​ഫ് സം​സ്ഥാ​ന സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​യിം​സ് ആ​ഴ്ച്ച​ങ്ങാ​ട​ൻ, ന​യോ​മി ടീ​ച്ച​ർ, ഷീ​ബ ബാ​ബു, ഇ.​സി. ജോ​ർ​ജ് മാ​സ്റ്റ​ർ, എം.​എ. വ​ർ​ഗീ​സ്, ഉ​ഷ ടീ​ച്ച​ർ, റോ​സി​ലി മാ​ത്യു, ഡോ. ​ജെ​യിം​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.