ഗൂ​ഗി​ൾ കാന്പ​സ് ഫെ​സ്റ്റ് സ​ഹൃ​ദ​യ എൻജിനീയറിംഗ് കോ​ള​ജി​ൽ
Thursday, December 1, 2022 12:52 AM IST
തൃ​ശൂ​ർ: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഗൂ​ഗി​ൾ ആ​ൻ​ഡ്രോ​യ്ഡ് കാന്പ​സ് ഫെ​സ്റ്റ് കൊ​ട​ക​ര സ​ഹൃ​ദ​യ എ​ൻ​ജി​നീയ​റിം​ഗ് കോ​ള​ജി​ൽ നാ​ളെ​യും മ​റ്റ​ന്നാ​ളും ന​ട​ക്കും.
നാ​ളെ രാ​വി​ലെ 9.30ന് ​മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ നി​ർ​മാ​ണ ക​ന്പ​നി​യാ​യ മെ​ട്രോ​ണി​ക്കി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മ​ദ​ൻ ആ​ർ. കൃ​ഷ്ണ​ൻ ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
രാ​ജ്യ​ത്തെ വി​വി​ധ എ​ൻ​ജി​നീ യ​റിം​ഗ്് കോ​ള​ജു​ക​ളി​ൽ നി​ന്നാ​യി 3,000 വി​ദ്യാ​ർ​ഥി​കൾ പ​ങ്കെ​ടു​ക്കും. ടി​സി​എ​സ്, ഗൂ​ഗി​ൾ കൊ​ളാ​ബ്, വൈ​റ്റ്റാ​ബി​റ്റ്, ജോ​ബി​ൻ ആ​ൻ​ഡ് ജി​സ്മി, ഗാ​ഡ്ജി​യോ​ണ്‍ തു​ട​ങ്ങി ഒട്ടേറെ ക​ന്പ​നി​ക​ൾ ഫെ​സ്റ്റു​മാ​യി സ​ഹ​ക​രി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​നി​ക് സ​ണ്‍ കു​രു​വി​ള, ഡോ. വിഷ് ണു രാ​ജ​ൻ, ഡോ. ​കെ. കൃ​ഷ്ണ​ദാ​സ്, ജി​ബി​ൻ ജോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.