വെ​ന്പ​ല്ലൂ​ർ ഗ​വൺമെന്‍റ് എ​ൽപി ​സ്കൂ​ൾ ശ​താ​ബ്ദി ആ​ഘോ​ഷം
Saturday, December 3, 2022 1:09 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: പ​ടി​ഞ്ഞാ​റെ വെ​ന്പ​ല്ലൂ​ർ ഗ​വ: എ​ൽ പി ​സ്കൂ​ൾ ശ​താ​ബ്ദി ആ​ഘോ​ഷം മൂ​ന്ന്, നാ​ല് തി​യതി​ക​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​ നാളെ രാ​വി​ലെ ഒന്പതിന് ​സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​ണ് ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​വു​ക. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സ​മ്മേ​ള​നം സി​നി​മ സീ​രി​യ​ൽ താ​രം രാ​ജീ​വ് മേ​നോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ശ്രീ​നാ​രാ​യ​ണ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.എ​സ്. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കെ.കെ. സു​ധാ​ക​ര​ൻ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​സു​നി​ൽ രാ​ജ് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.എ. നൗ​ഷാ​ദ്, കെ.എ. അ​യൂ​ബ്, മി​നി പ്ര​ദീ​പ്, ശോ​ഭ​ന ശാ​ർ​ങ്ങാ​ധ​ര​ൻ ക​ൃ ഷ്ണേ​ന്ദു, അ​സ്മാ​ബി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ എ. ബി​ജു തു​ട​ങ്ങി​യ​വ​ർ പ്രസം​ഗി​ക്കും.
സ​മാ​പ​ന സ​മ്മേ​ള​നം ഉ​ന്ന​ത വി​ദ്യ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്യും.​ ഇ.​ടി. സൈ​ണ്‍ എ​എ​ൽഎ ​അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ബെ​ന്നി ബ​ഹ്നാ​ൻ എംപി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ശ്രീ​നാ​രാ​യ​ണ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.എ​സ്. മോ​ഹ​ന​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.കെ. ഗി​രി​ജ, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം കെ.​എ​സ്. ജ​യ തു​ട​ങ്ങി​യ​വ​ർ പ്രസം​ഗി​ക്കും.