അ​മേ​ച്വ​ര്‍ നാ​ട​ക സ​മി​തി​ക​ള്‍​ക്കു ര​ണ്ടു ല​ക്ഷം ധ​ന​സ​ഹാ​യം
Tuesday, December 6, 2022 12:40 AM IST
തൃ​ശൂ​ർ: അ​മേ​ച്വ​ര്‍ നാ​ട​ക​സ​മി​തി​ക​ള്‍​ക്കു നാ​ട​കം നി​ര്‍​മാ​ണത്തി​നു കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ ര​ണ്ടു ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം. ഒ​രു മ​ണി​ക്കൂ​റി​ല്‍ കു​റ​യാ​തെ ദൈ​ർ​ഘ്യ​മു​ള്ള നാ​ട​ക​ങ്ങ​ൾ​ക്കാ​ണു ധ​ന​സ​ഹാ​യം ന​ല്കു​ക.
മു​ന്‍​പ് അ​വ​ത​രി​പ്പി​ച്ച നാ​ട​ക​ങ്ങള്‍ ധ​ന​സ​ഹാ​യ​ത്തി​നു പ​രി​ഗ​ണി​ക്കി​ല്ല. ഒ​രു സ​മി​തി​യു​ടെ ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ നാ​ട​ക​ങ്ങ​ളെ ധ​ന​സ​ഹാ​യ​ത്തി​നു പ​രി​ഗ​ണി​ക്കി​ല്ല.
ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന നാ​ടക​ സം​ഘ​ങ്ങ​ള്‍ അ​ഞ്ചുവ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന​രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്ക​ണം. ഇൗ ​നാ​ട​ക​സ​മി​തി​ക​ള്‍ അ​ക്കാ​ദ​മി നി​ര്‍​ദേ​ശി​ക്കു​ന്ന ര​ണ്ടു സ്ഥ​ല​ത്ത് നാ​ട​കം അ​വ​ത​രി​പ്പി​ക്കേ​ണ്ട​താ​യും വ​രും.
ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാ​ന്‍ താ​ല്പ​ര്യ​മു​ള്ള അ​മേ​ച്വ​ര്‍ നാ​ട​ക സ​മി​തി​ക​ള്‍ നാ​ട​ക സ്ക്രി​പ്റ്റി​ന്‍റെ അ​ഞ്ചു​കോ​പ്പി​യും അ​നു​ബ​ന്ധ​രേ​ഖ​ക​ളും സ​ഹി​തം പ്ര​ത്യേ​ക അ​പേ​ക്ഷ ഫോ​റ​ത്തി​ല്‍ അ​ക്കാ​ദ​മി​യി​ല്‍ അ​പേ​ക്ഷി​ക്ക​ണം. നി​യ​മാ​വ​ലി​യും അ​പേ​ക്ഷ​ാ ഫോ​റ​വും അ​ക്കാ​ദ​മി വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.
താ​ല്പ​ര്യ​മു​ള്ള അ​മേ​ച്വ​ര്‍ നാ​ട​ക​സ​മി​തി​ക​ള്‍ ജ​നു​വ​രി അ​ഞ്ചി​ന​കം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ര്‍​പ്പി​ക്കു​ന്ന രേ​ഖ​ക​ള്‍ തി​രി​കെ ന​ല്‍​കു​ന്ന​ത​ല്ലെ​ന്ന് അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി ക​രി​വെ​ള്ളൂ​ര്‍ മു​ര​ളി അ​റി​യി​ച്ചു.