വികെഎ​ൻ അ​നു​സ്മ​ര​ണ​ം
Thursday, January 26, 2023 12:57 AM IST
തി​രു​വി​ല്വാ​മ​ല: വികെഎ​ൻ ഓ​ർ​മ​ക​ളി​ൽ വ​ട​ക്കേ കൂ​ട്ടാ​ല മു​റ്റം. വ​ലി​യ ചി​രി​യു​ടെ​യും ചി​ന്ത​ക​ളു​ടെ​യും ഓ​ർ​മ​ക​ൾ പ​ങ്കി​ടാ​ൻ നാ​ട്ടു​കാ​രും വീ​ട്ടു​കാ​രും വി​ദ്യാ​ർ​ഥി​ക​ളും വി​കെഎ​ൻ ആ​രാ​ധ​ക​രും വ​ട​ക്കേ കൂ​ട്ടാ​ല മു​റ്റ​ത്ത് ഒ​ത്തു​ചേ​ർ​ന്നു. ക​ഥാ​കാ​ര​നും ക​ഥ​ക​ളും അ​നു​സ്മ​ര​ണ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​രു​ടെ ഓ​ർ​മ​ക​ളി​ൽ നി​റ​ഞ്ഞ​പ്പോ​ൾ വ​ട​ക്കേ കൂ​ട്ടാ​ല മു​റ്റം സ​ജീ​വ​മാ​യി. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യും വി​കെഎ​ൻ സ്മാ​ര​ക സ​മി​തി​യും സം​യു​ക്ത​മാ​യാ​ണ് അ​നു​സ്മ​ര​ണ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. എം.എം. നാ​രാ​യ​ണ​ൻ അ​നു​സ്മ​ര​ണ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ഹി​ത്യ അ​ക്കാദ​മി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ ച​രു​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വികെഎ​ൻ സ്മാ​ര​ക സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ൻ.രാം​കു​മാ​ർ, കെ.ആ​ർ. മ​നോ​ജ് കു​മാ​ർ, പഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ പ​ത്മ​ജ, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ ഉ​ദ​യ​ൻ, സി​ന്ധു സു​രേ​ഷ്, കെ. ​ബാ​ല​കൃ​ഷ്ണ​ൻ, വി​നി ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ്മി​ത സു​കു​മാ​ര​ൻ, ര​ഞ്ജ​ന, വി.​കെ.​കെ. ര​മേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .

മ​ച്ചാ​ട് മാ​മാ​ങ്കം: പ്ര​തി​ഷ്ഠാ​ദി​നാ​ഘോ​ഷം ഇ​ന്ന്

വ​ട​ക്കാ​ഞ്ചേ​രി: മ​ച്ചാ​ട് മാ​മാ​ങ്ക​ത്തോ​ട​നു​ബ​ന്ധി​ച്ച് തെ​ക്കും​ക​ര​തി​രു​വാ​ണി​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ​ദി​നം ഇ​ന്ന്. പു​ല​ർ​ച്ചെ 4.30 മു​ത​ൽ ക്ഷേ​ത്ര​ത്തി​ൽ വി​വി​ധ പൂ​ജ​ക​ൾ, ഒന്പതിന് ​കി​ഴ​ക്കൂ​ട്ട് അ​നി​യ​ൻ​മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​രി​മേ​ളം ന​ട​ക്കും.11​ന് മാ​മാ​ങ്കം അ​ല​ങ്കാ​ര പ​ന്ത​ലി​ന്‍റെ കാ​ൽ​നാ​ട്ട​ൽ ച​ട​ങ്ങ്. തു​ട​ർ​ന്ന് 11.30ന് ​പ്ര​സാ​ദ ഉൗ​ട്ടും, വൈ​കീ​ട്ട് ആറിന് ​നി​റ​മാ​ല, ചു​റ്റു​വി​ള​ക്ക്, 6.30ന് ​ദീ​പാ​രാ​ധ​ന, ഏഴിന് ​ചോ​റ്റാ​നി​ക്ക​ര വി​ജ​യ​ൻ​മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ച​വാ​ദ്യം, 8ന് ​അ​ത്താ​ഴ​പൂ​ജ തു​ട​ർ​ന്ന് ഫാ​ൻ​സി വെ​ടി​ക്കെ​ട്ട് എ​ന്നി​വ ഉ​ണ്ടാ​കു​മെന്ന് ഭാ​ര​വാ​ഹി​ക​ളാ​യ ര​ഘു പാ​ലി​ശേ​രി, പി.​കെ.​ രാ​മ​ച​ന്ദ്ര​ൻ, എം.​വി. ​പ്ര​വീ​ണ്‍, കെ. ​പ്ര​കാ​ശ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.