ആ​ൻ​ഡ്രോ​യി​ഡ് "മ​ണി​ക്കു​ട്ട​ൻ’ പൊ​ളി​യാ​ണ്
Monday, January 30, 2023 12:57 AM IST
തൃ​ശൂ​ർ: മ​ഴ​ക്കാ​ല​ത്തു തു​ണി ഉ​ണ​ക്കാ​നി​ട്ട് ധൈ​ര്യ​മാ​യി ഉ​ച്ച​മ​യ​ങ്ങാം. മ​ഴ പെ​യ്യു​ന്നു​ണ്ടേ​ൽ മ​ണി​ക്കു​ട്ട​ൻ പ​റ​ഞ്ഞോ​ളും "ദേ.. ​മ​ഴ പെ​യ്യു​ന്നു’. വാ​തി​ൽ​പൂ​ട്ടി പു​റ​ത്തേ​ക്കി​റ​ങ്ങു​ന്പോ​ൾ ഗ്യാ​സ് ഓ​ഫ് ചെ​യ്തോ​യെ​ന്ന ശ​ങ്ക​യു​ണ്ടോ? പേ​ടി​ക്കേ​ണ്ട, അ​തും മ​ണി​ക്കു​ട്ട​ൻ നോ​ക്കി​ക്കോ​ളും. വ​യ​നാ​ട് ദ്വാ​ര​ക എ​ച്ച്എ​സ്എ​സി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി നെ​വി​ൻ ജോ​സി​ന്‍റെ റോ​ബോ​ട്ടാ​ണു മ​ണി​ക്കു​ട്ട​ൻ. പാ​കം ചെ​യ്ത ഭ​ക്ഷ​ണം ഉൗ​ണു​മേ​ശ​യി​ൽ എ​ത്തി​ക്കാ​നും രാ​വി​ലെ പ​ത്ര​മെ​ടു​ത്തു കൊ​ണ്ടു​വ​രാ​നും അ​ല​ക്കാ​നു​ള്ള തു​ണി എ​ടു​ത്തു​കൊ​ണ്ടു​വ​രാ​നു​മെ​ല്ലാം സ​ഹാ​യി​യാ​യി വീ​ട്ടി​ൽ നി​ർ​ത്താം. ആ​ൻ​ഡ്രോ​യി​ഡ് മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് അ​നാ​യാ​സം നി​യ​ന്ത്രി​ക്കാം. കാ​ഴ്ച​ശ​ക്തി​യി​ല്ലാ​ത്ത​വ​ർ​ക്കും വി​ശ്വ​സ്ത​നാ​യ സ​ഹാ​യി​യാ​ണു മ​ണി​ക്കു​ട്ട​ൻ.