കേ​ള​ത്ത് അ​ര​വി​ന്ദ​ാക്ഷ​ൻ മാ​രാർക്ക് പു​ര​സ്കാ​ര​ം
Saturday, March 25, 2023 12:56 AM IST
ചേ​ർ​പ്പ്: കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡും ആ​റാ​ട്ടു​പു​ഴ പൂ​രം ക​ൾ​ച്ച​റ​ൽ ആ​ൻഡ് ഹെ​റി​റ്റേ​ജ് ട്ര​സ്റ്റും ഏ​ർ​പ്പെ​ടു​ത്തി​യ അ​ഡ്വ. ​എം.പി. ​സു​കു​മാ​ര​ൻ സ്മാ​ര​ക പു​ര​സ്കാ​ര​ത്തി​നു മേ​ള​കു​ല​പ​തി കേ​ള​ത്ത് അ​ര​വി​ന്ദ​ാക്ഷ​ൻ മാ​രാ​ർ അ​ർ​ഹ​നാ​യി. 15,000 രൂ​പ​യും, പ്ര​ശ​സ്തി പ​ത്ര​വും മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. 31ന് ​വൈ​കീ​ട്ട് 5.30ന് ​പെ​രു​വ​നം ദേ​വ​സ്വം ഓ​ഫീ​സ് പ​രി​സ​ര​ത്തുവ​ച്ച് കൊ​ച്ചി​ൻ ദേ​വ​സ്വം​ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ഡോ. എം. കെ. ​സു​ദ​ർ​ശ​ൻ പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കും.

രാ​ഹു​ലി​ന്‍റെ അ​റ​സ്റ്റ്:
വാ​യ്മൂ​ടി​ക്കെ​ട്ടി
പ്ര​തി​ഷേ​ധി​ച്ചു

തൃ​ശൂ​ർ: രാ​ഹു​ൽ ഗാ​ന്ധി​യെ അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ല വ്യാ​പ​ക​മാ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വാ​യ്മൂ​ടി​ക്കെ​ട്ടി പ്ര​ക​ട​നം ന​ട​ത്തി. ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ങ്ങ​ളെ ഇ​ല്ലാ​യ്മ ചെ​യ്ത് ന​രേ​ന്ദ്ര മോ​ദി​യും സം​ഘ​പ​രി​വാ​റും ന​ട​ത്തു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഐ.​പി പോ​ൾ നേ​തൃ​ത്വം ന​ൽ​കി. സി.​എ​സ്. ശ്രീ​നി​വാ​സ​ൻ, പു​ത്തൂ​രി​ൽ ജെ​യ്ജു സെ​ബാ​സ്റ്റ്യ​ൻ, കു​ന്നം​കു​ള​ത്ത് കെ. ​ജ​യ​ശ​ങ്ക​ർ, മു​തു​വ​റ​യി​ൽ വി.​ഒ ചു​മ്മാ​ർ, സു​നി​ൽ ഗോ​പാ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.